ഈജിയന്‍ തീരത്ത് ബോട്ട് മുങ്ങി 27 മരണം; അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ടാണ് തുറക്കിയുടെ ദുരന്തമായത്

അങ്കാറ: തുര്‍ക്കിയിലെ ഈജിയന്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 27 പേര്‍ മരിച്ചു. ഗ്രീസിലെ ലെസ്‌ബോസ് ദ്വീപിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.17 മൃതദേഹങ്ങള്‍ അയ് വാലിക്കിലും 10 മൃതദേഹങ്ങള്‍ ദിക്ലി തീരത്തുമാണ് കണ്ടെത്തിയത്. ഇതില്‍ മൂന്നു പേര്‍ കുട്ടികളാണ്. തുര്‍ക്കി തീരരക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തി 12 പേരെ രക്ഷപ്പെടുത്തി. യൂറോപ്യന്‍ യൂണിയന്‍ അംഗമായ ഗ്രീസിലേക്ക് ഏജിയന്‍ കടല്‍ വഴി സഞ്ചരിച്ച ബോട്ട് മുങ്ങിയാണ് അഭയാര്‍ത്ഥികള്‍ മരിച്ചത്. 2016ല്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ അഭയാര്‍ഥി ദുരന്തമാണിത്. കഴിഞ്ഞ വര്‍ഷം ഏജിയന്‍ കടലില്‍ നിരവധി അഭയാര്‍ഥികളാണ് മുങ്ങിമരിച്ചത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് അതിരാവിലെ പുറപ്പെട്ട 22 അഭയാര്‍ത്ഥികളാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് തകര്‍ന്ന റബര്‍ ബോട്ടിലുണ്ടായിരുന്നതെന്ന് ദോഗന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

© 2025 Live Kerala News. All Rights Reserved.