സുജിത് വാസുദേവ് പൃഥ്വിരാജ് ചിത്രം ഈ മാസം അവസാനം ആരംഭിക്കും

ഛായാഗ്രാഹകനും സംസ്ഥാന അവാർഡ് ജേതാവുമായ സുജിത് വാസുദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാകുന്നു.ചിത്രത്തിൽ പൃഥ്വി കുടുംബനാഥന്റെ വേഷമാണ് അവതരിപ്പിക്കുന്നത് . പലപ്പോഴും അഹങ്കാരവും ആത്മാഭിമാനവും നമ്മളെ ജീവിതം പൂർണമായി ആസ്വദിക്കുന്നതിൽ നിന്നും തടയാറുണ്ട്. തന്റെ ചിത്രത്തിലെ നായകനും അതേ ഘട്ടത്തിലൂടെയാണ് സഞ്ചരിക്കുന്നത്. എന്നാൽ ഒരു പ്രത്യേക സന്ദർഭത്തിൽ അയാൾ തന്റെ തെറ്റുകൾ തിരിച്ചറിയുകയും സന്തോഷഭരിതമായ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്യുന്നതാണ് തന്റെ ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകൻ സുജിത് വാസുദേവ് പറയുന്നു. ഡോ. എസ് ജനാർദ്ധനനാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്

വളരെ ശക്തവും എന്നാൽ ലളിതവുമായ വിഷയമാണ് ചിത്രത്തിനുള്ളത്. എന്നാൽ അത് പ്രസംഗം പോലെ ആയിരിക്കില്ല. ഒരു കുടുംബനാഥനായ പൃഥ്വിരാജിന്റെ ജീവിതത്തിലുണ്ടാകുന്ന ചെറിയ സന്തോഷങ്ങളിലൂടെയും ദുഃഖങ്ങളിലൂടെയും ആയിരിക്കും ചിത്രം മുന്നോട്ട് പോവുക. ജനങ്ങൾക്ക് വളരെ എളുപ്പം താരതമ്യപ്പെടുത്താവുന്ന ചിത്രം കൂടിയാണ് ഇതെന്നും സംവിധായകൻ വ്യക്തമാക്കി.

ഇവിടെ എന്ന ചിത്രത്തിന് ശേഷം ധാർമിക് ഫിലിംസാണ് പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ നായികയോയോ മറ്റ് താരങ്ങളെയോ തീരുമാനിച്ചിട്ടില്ല. ജൂൺ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. തിരുവനന്തപുരം പശ്ചാത്തലമായാണ്ചിത്രം ഒരുക്കുന്നത് .ദൃശ്യം, സിറ്റി ഒഫ് ഗോഡ്, മോളി ആന്റി റോക്ക്സ്, മെമ്മറീസ്, സെവൻത് ഡേ, പാപനാശം എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹണം നിർവഹിച്ചത് സുജിത് ആണ്

© 2025 Live Kerala News. All Rights Reserved.