ദുൽഖർ ചിത്രം ചാർലി ചിത്രീകരണം പുരോഗമിക്കുന്നു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാര്‍ലി.ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി . പാര്‍വതി മേനാന്‍, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
നെടുമുടി വേണു, സീത, ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ്, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, കല്‍പന, സുനില്‍ സുഘത, നീരജ് മാധവ്, ജേക്കബ് ഗ്രിഗറി, രമേഷ് പിഷാരടി, കണ്ണന്‍ സാഗര്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു . ഉണ്ണി ആറിന്റേതാണ് കഥയും സംഭാഷണവും. മാര്‍ട്ടിനും ഉണ്ണിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.റഫീക്ക് അഹമദിന്റെ വരികൾക്ക് ഗോപീസുന്ദര്‍ സംഗീത നൽകുന്നു ഛായാഗ്രഹണംജോമോന്‍ ടി ജോണ്‍.ഈ സിനിമയുടെ ചിത്രീകരണം ചാലക്കുടിയിൽ പുരോഗമിക്കുകയാണ്

© 2025 Live Kerala News. All Rights Reserved.