എന്‍ഡിഎ സര്‍ക്കാറിന്റെ പുതുവര്‍ഷ സമ്മാനം പിടിച്ചോളു; പാചകവാതകത്തിന് വില കുത്തനെ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: പുതുവര്‍ഷത്തിന് എന്‍ഡിഎ സര്‍ക്കാറിന്റെ സമ്മാനം ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയായി. സബ്‌സിഡിയില്ലാത്ത 14.2 കിലോ ഗ്രാമിന്റെ പാചകവാതക സിലിണ്ടറുകള്‍ക്ക് 49.50 രൂപ വര്‍ധിപ്പിച്ചു. 673 രൂപ 50 പൈസയാണ് പുതിയ വില. വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 79 രൂപയുടെ വര്‍ധനവാണ് ഇതിലുണ്ടായത്. 1,278.50 രൂപയാണ് പുതിയ വില. വര്‍ധിപ്പിച്ച വില അര്‍ധരാത്രി നിലവില്‍ വന്നു. രണ്ടുമാസത്തിനുള്ളില്‍ രണ്ടാം തവണയാണ് പാചകവാതകത്തിന് വില വര്‍ധിപ്പിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് ഡിസംബറില്‍ 60 രൂപ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, വര്‍ഷം പത്തു ലക്ഷത്തിനു മുകളില്‍ നികുതി അടയ്ക്കുന്നവര്‍ക്കു ഇന്നു മുതല്‍ സബ്‌സിഡി നല്‍കില്ല.

© 2025 Live Kerala News. All Rights Reserved.