കല്‍പറ്റ/മലപ്പുറം: വയനാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മരിച്ച നിലയില്‍. മലപ്പുറം പന്തല്ലൂര്‍ മുടിക്കോട്ടെ സ്വന്തം ക്ലിനിക്കിലാണ് ഡിഎംഒ പി വി ശശിധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കത്ത് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ശശിധരനെ കാണാനില്ലെന്ന് കാണിച്ച് ഡപ്യൂട്ടി ഡിഎംഒ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം മുതലാണ് ശശിധരനെ കാണാതായത്. മുടിക്കോട്ടെ ക്ലിനിക്ക് വൈകിയും തുറക്കാത്തതിനെതുടര്‍ന്ന് വാതില്‍ തകര്‍ത്തു അകത്തുകടന്നപ്പോഴാണ് ശശിധരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്ലീപ്പര്‍ നിയമനവുമായി ഡിഎംഒയ്ക്ക് രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടായിരുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ഭരണ കക്ഷിയിലെ ചിലരുമായി തര്‍ക്കം നിലനിന്നിരുന്നിരുന്നു. ഇതാണോ മരണകാരണമെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കത്തിലെ ഉള്ളടക്കം പുറത്തുവന്നാലെ മരണകാരണം വ്യക്തമാവുകയുള്ളുവെന്നാണ് പൊലീസ് പറയുന്നത്.