കൊച്ചി : കെ.ബി ഗണേഷ് കുമാറാണ് ആര്‍ ബാലകൃഷ്ണപിള്ളയെ പരിചയപ്പെടുത്തിയത്, അറസ്റ്റിന് ശേഷവും പിള്ളയുമായി സംസാരിച്ചിരുന്നതായും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍. സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴിനല്‍കുകയായിരുന്നു സരിത. പോലീസിനുനേരെ ഗുരുതര ആരോപണങ്ങളും സരിത ഉന്നയിച്ചു. സോളാര്‍ കേസില്‍ അറസ്റ്റു ചെയ്യുമ്പോള്‍ തന്റെ കൈവശം ഉണ്ടായിരുന്ന ലാപ്‌ടോപ്പ്, സിഡി, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍ പിന്നീട് കോടതിയിലെത്തി തിരികെ കൈപ്പറ്റുമ്പോള്‍ ഇവയില്‍ പലതും നഷ്ടപ്പെട്ടിരുന്നുവെന്നും ഇതിനു പിന്നില്‍ പോലീസുകാരാണെന്നും മൊഴി നല്‍കവേ സരിത ആരോപിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തവേ സരിത മാധ്യങ്ങള്‍ക്ക് മുന്‍പാകെ ഉയര്‍ത്തിക്കാട്ടിയ കത്ത് ഹാജരാക്കാന്‍ സോളാര്‍ കമ്മിഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതിന് തനിക്ക് കൂടുതല്‍ സമയം വേണമെന്നും സരിത ആവശ്യപ്പെട്ടിട്ടുണ്ട്.