ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ

തൃശൂർ:ഇടുക്കി ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.ബിഷപ്പിന്റെ തറപറിച്ചൽ ഒരുമത നേതാവിന് ചേർന്നതല്ല .ബിഷപ്പ് വിഷം തുപ്പുന്ന വർഗീയ വാദിയാണെന്നും വെള്ളാപ്പള്ളിആരോപിച്ചു . ആനിക്കുഴിക്കാട്ടിലിനെതിരെ മതസൗഹാർദ്ദം തകർക്കുന്നതിന് കേസെടുക്കണം.കോടികൾ മുടക്കി മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ സമുദായമാണ് .ഇവർ ഇതിന്‌ വിദേശത്ത് നിന്ന് കോടികളാണ് കൊണ്ട് വരുന്നത് വെള്ളാപ്പള്ളി തൃശൂരിൽ മാധ്യമങ്ങളോട് പറഞ്ഞു .ഇന്നലെ കാഞ്ഞിരപ്പള്ളി രൂപത പാസ്റ്റർ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുമ്പോൾ ഇടുക്കി രൂപത ബിഷപ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ എസ് എൻ ഡിപിക്ക് എതിരെ നടത്തിയ വിവാദ പരാമർശത്തിനുള്ള മറുപടിയായാണ് നടേശൻ ഈ കാര്യങ്ങൾ പറഞ്ഞത് .ക്രൈസ്തവ വിശ്വാസികളായ പെൺകുട്ടികളെ പിടിച്ചുകൊണ്ടുപോകാൻ എസ്.എൻ.ഡി.പി യോഗത്തിന് നിഗൂഢ അജണ്ടയുണ്ടെന്നായിരുന്നു ബിഷപ്പിന്റെ ആരോപണം.മിശ്രവിവാഹത്തിന്റെ പേരിൽ 18 വയസ് പൂർത്തിയായ നമ്മുടെ പെൺകുട്ടികളെ ലൗ ജിഹാദിന്റെ മറവിൽ മുസ്ലീം യുവാക്കളും എസ്. എൻ. ഡി. പി യോഗത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും തട്ടിക്കൊണ്ടുപോകുകയാണെന്നും . വളർത്തി വലുതാക്കിയ മാതാപിതാക്കളേയും വിശ്വാസ പ്രമാണങ്ങളേയും തള്ളിപ്പറയാൻ ഈ പെൺകുട്ടികൾക്കും യാതൊരു മടിയുമില്ല. പന്ത്രണ്ടാം ക്ളാസ് വരെയുള്ള വേദപഠനത്തിലൂടെ ആർജിച്ച വിശ്വാസമാണ് അവർ ത്യജിക്കുന്നത്. ഇത് പ്രബോധനത്തിന്റേയും വിശ്വാസത്തിന്റേയും പോരായ്‌മയാണ്. ഇതിനെതിരെ ശക്തമായി പ്രതികരിക്കാൻ പാസ്റ്റർ കൗൺസിലിന് ബാദ്ധ്യതയുണ്ടെന്നയിരുന്നു ഇടുക്കി ബിഷപ്പ് നടത്തിയ വിവാദ പരാമർശം

© 2025 Live Kerala News. All Rights Reserved.