കൊല്ലത്ത് ആര്‍എസ്പി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ സിപിഎമ്മിലേക്ക്; ആറുപഞ്ചായത്തുകളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിവിടാനൊരുങ്ങുന്നത്

കൊല്ലം: കൊല്ലത്ത് ആര്‍എസ്പിയില്‍ നിന്ന് കൂട്ടത്തോടെ സിപിഎമ്മിലേക്ക്് ചേക്കാറുന്നു. ഇടതുമുന്നണിയിലേക്ക് ആര്‍എസ്പിക്ക് മടങ്ങിവരാമെന്ന സിപിഎമ്മിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ആര്‍എസ്പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുന്നത്.വലതുപക്ഷ വ്യതിയാനത്തില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്പി വിടുന്നതെന്നാണ് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുളളത്. സംസ്ഥാന സമിതിയംഗം രഘൂത്തമന്‍ പിള്ളയുടെ നേതൃത്വത്തിലാണ് ആര്‍എസ്പി വിട്ട് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ ചേരാന്‍ പോകുന്നത്. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന നേതൃത്വം ചര്‍ച്ചകള്‍ നടത്തിയതായും രഘൂത്തമന്‍ പിളള വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലത്തെ ആറുപഞ്ചായത്തുകളില്‍ നിന്നുളള പ്രവര്‍ത്തകര്‍ തനിക്കൊപ്പം ഉണ്ടെന്നും രഘൂത്തമന്‍ പിളള അവകാശപ്പെട്ടു. എന്നാല്‍ ഇക്കാര്യത്തില്‍ ആര്‍എസ്പി നേതൃത്വം പ്രതികരിച്ചിട്ടില്ല.

© 2025 Live Kerala News. All Rights Reserved.