മുംബൈ: ബോളിവുഡില്‍ ആദ്യമായി ഒരു പോണ്‍ കോമഡി ത്രില്ലര്‍ ചിത്രം ജനുവരി 22 റിലീസ് ചെയ്യും. ഫിലിം സെന്‍സര്‍ ബോര്‍ഡിന്റെ വിലക്കുകള്‍ മറി കടന്നാണ് ക്യാ കൂള്‍ ഹേ ഹം ത്രീ റിലീസിന് തയ്യാറെടുക്കുന്നത്. അശ്ലീലം നിറഞ്ഞ ഡയലോഗുകളും ശരീര പ്രകടനങ്ങളും നിറഞ്ഞതാണ് മൂന്നാം പതിപ്പ്. നിരവധി രംഗങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ടതോടെ സിനിമയുടെ റിലീസിംഗ് വൈകുകയായിരുന്നു. പോണ്‍ താരങ്ങളെ പ്രണയിച്ച് വിവാഹം കഴിക്കുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് സിനിമ പറയുന്നത്. എത്തുന്നു. ക്യാ കൂള്‍ ഹേ ഹമ്മിന്റെ മൂന്നാം പതിപ്പാണ് വിവാദങ്ങള്‍ക്ക് അവസരം ഒരുക്കി റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു. ഉമേഷ് ഗാന്ധേയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. തുഷാര്‍ കപൂര്‍,അഫ്താബ് ശിവദാസാനി, മന്തന കരിമി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. സിനിമയുടെ ആദ്യ ട്രെയിലര്‍ പ്രമുഖ പോണ്‍ സൈറ്റുകളിലൂടെയാണ് പുറത്തിറക്കിയതെന്ന പ്രത്യേകതയുമുണ്ട്.
https://www.youtube.com/watch?v=Ma26XplFIEo