ഫാസിസത്തിനെതിരെയുള്ള മനുഷ്യസംഗമത്തില്‍ നടി റീമ കല്ലിങ്കലും സംഘവും ആടും; ഡിസംബര്‍ 20ന് കൊച്ചിയില്‍ ആണ് പരിപാടി

കൊച്ചി: ഫാസിസത്തിനെതിരെ ഈമാസം 20 ന് കൊച്ചിയില്‍ നടക്കുന്ന മനുഷ്യസംഗമത്തില്‍ നടി റീമ കല്ലിങ്കലും സംഘവും നടത്തുന്ന ആട്ടവും. എല്ലാരും ആടണ് എന്ന പേരില്‍ നടക്കുന്ന കൂട്ടയാട്ടമാണ് പരിപാടിയുടെ പ്രധാനസവിശേഷത. ഫാസിസ്റ്റ് അമിതാധികാര വേഴ്ചയ്‌ക്കെതിരായ ജനകീയ പ്രതിരോധമാണ് മനുഷ്യസംഗമം. എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന കൂട്ടയാട്ടമാണ് സംഗമത്തിലെ പ്രധാന പരിപാടി. ആട്ടത്തിനുള്ള ചുവടുകളും സംഘാടകര്‍ പുറത്തുവിട്ടുകഴിഞ്ഞു. റിമ കല്ലിങ്കലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കൂട്ടയാട്ടത്തിന്റെ ചുവടുകളുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അഭയ് സാഹു, എം.എ.ബേബി, കാനം രാജേന്ദ്രന്‍,ഷാനിമോള്‍ ഉസ്മാന്‍, എന്‍.എസ്.മാധവന്‍, എം.എന്‍.രാവുണ്ണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാസംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. പരസ്പരം കൈകോര്‍ത്തുള്ള സ്വാതന്ത്ര നടത്തം, പാട്ടുകൂട്ടായ്മ ഉള്‍പ്പെടെ വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന പരിപാടികളാണ് സംഗമത്തില്‍ ഉണ്ടാകുകയെന്ന് സംഘാടകര്‍ പറഞ്ഞു.

ആട്ടം റിഹേഴ്‌സല്‍ കാണുക..

 

© 2025 Live Kerala News. All Rights Reserved.