മുംബൈ: ഒരുകാലത്ത് തമിഴ്‌സിനിമയുടെ കാമുകിയായിരുന്നു മുംബൈക്കാരിയായ സിമ്രാന്‍. അജിത്, വിജയ് എന്നിവരുടെ നായിക വേഷങ്ങളില്‍ തകര്‍ത്തഭിനയം. ഇടക്കാലത്ത് സിനിമയില്‍ നിന്ന് വി്ട്ടുനിന്നു.
നായികമാര്‍ക്കിടയില്‍ ഇപ്പോള്‍ ഫോട്ടോഷൂട്ട് പതിവാണെങ്കിലും വീണ്ടും തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ ഫോട്ടോഷൂട്ട് എന്നാണറിയുന്നത്. സ്റ്റുഡിയോയില്‍ ക്യാമറ ലൈറ്റിനു മുന്നില്‍ പല പല വസ്ത്രത്തില്‍ പല പല പോസുകള്‍ കൊടുക്കുന്ന ഫോട്ടോഷൂട്ടുകളാണ് അധികവും. സിമ്രാന്റെ വ്യത്യസ്ഥമാണ്.
വെള്ളത്തിന് മുകളില്‍ കിടന്നുകൊണ്ടൊക്കെയുള്ള തമിഴ് നടി സിമ്രാന്‍ ഫോട്ടോഷൂട്ട്. വളരെ ചാലഞ്ചിങ്ങായിരുന്നു ഷൂട്ട് എന്ന് ഫോട്ടോഗ്രാഫര്‍ സുഭ പറയുന്നു. പൂര്‍ണമായും ഔട്ട്‌ഡോറിലാണ് ചിത്രീകരിച്ചത്, കാണാം. ഇപ്പോഴും സിമ്രാന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും തട്ടിയില്ലെന്ന് ഈ ഫോട്ടോഷൂട്ട് കണ്ടാല്‍ വ്യക്തമാകും.
സുഭയാണ് സിമ്രാന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് നടത്തിയത്. പൂക്കള്‍ കൊണ്ടുള്ള കിരീടവും ചുവപ്പ് വസ്ത്രവും സിമ്രാന് നന്നായി ഇണങ്ങുന്ന.വെള്ളത്തിന് മുകളില്‍ കിടന്നുകൊണ്ടുള്ള ഷൂട്ട് ചാലഞ്ചിങ് ആയിരുന്നു എന്ന് സിമ്രാനും ഫോട്ടോഗ്രാഫര്‍ സുഭയും പറയുന്നു.
സിമ്രാന്റെ തിരിച്ചുവരവിന് ഏറ്റവും കൊതിക്കുന്നത് തമിഴ് ആരാധകരാണെന്ന കാര്യത്തില്‍ സംശയമില്ല.