തൃശൂരിൽ നിയന്ത്രണം വിട്ട ബസ് യാത്രക്കാർക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ചു.

തൃശൂർ ∙ തൃശൂരിൽ കെ എസ്ആർടിസി സ്റ്റാൻഡിൽ നിയന്ത്രണം വിട്ട ബസ് യാത്രക്കാർക്ക് ഇടയിലേക്ക് പാഞ്ഞുകയറി രണ്ടു പേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.നിയന്ത്രണം വിട്ട വോൾവോ ബസാണ് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറിയത്. ഇന്നു രാവലെ 9.15 നായിരുന്നു അപകടം. തൃശൂരിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് നടത്തേണ്ട കെഎസ്ആർടിസി എസി ലോ ഫ്ലോർ ബസാണ് അപകടമുണ്ടാക്കിയത്. അപകടത്തിൽ സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസും ജീവനക്കാരുടെ ഡ്രസിങ് റൂമും പൂര്‍ണമായും തകര്‍ന്നു.സർവീസിന് തയാറെടുക്കുന്നതിനിടെ ബസ് കാത്തുനിൽക്കുന്നവർക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു . മരിച്ചവർ രണ്ടുപേരും പുരുഷൻമാരാണ് . മരിച്ചവരുടെ മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇവരുടെ പേര് വിവരങ്ങൾ വ്യക്തമായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.