“ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നത്”-പി ചിദംബരം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. ഉത്തരവാദിത്വം മറന്ന് മോദി എന്തിനാണ് നാല് റാലികൾ നടത്തുന്നതെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു. ഉത്തരവാദിത്വങ്ങളോടുള്ള പ്രധാനമന്ത്രിയുടെ അവഗണനയ്ക്ക് ബംഗാൾ തെരഞ്ഞടുപ്പിൽ ജനങ്ങൾ മറുപടി നൽകുമെന്നും ചിദംബരം വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര സർക്കാർ തികച്ചും പരാജയമാണെന്നും കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.