ഇരട്ട വോട്ടുള്ളവരുടെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല

തിരുവനന്തപുരം: ഇരട്ട വോട്ടുള്ളവരുടെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷ നേതാവ് ചെന്നിത്തല. www.operationtwins.com എന്ന വെബ്‌സൈറ്റിലൂടെയാണ് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും, അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്ത പേരുകളിലും വിലാസങ്ങളിലും, ചേര്‍ത്ത വോട്ടര്‍മാരുടെ പേരു വിവരങ്ങളാണ് വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടത്.

വെബ്‌സൈറ്റിലെ ഈ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്ത് കൊണ്ടിരിക്കുമെന്നാണ് വിവരം.ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പുതിയ അപ്‌ഡേഷനുകളില്‍ ഉണ്ടാകും. നാലുലക്ഷത്തി മുപ്പത്തിനാലായിരം വ്യാജ വോട്ടര്‍മാരുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.