കിഫ്ബി ആസ്ഥാനത്തെ കേന്ദ്ര ആദായ നികുതി വകുപ്പ് പരിശോധന പൂര്‍ത്തിയായി

തിരുവനന്തപുരം കിഫ്ബി ആസ്ഥാനത്തെ കേന്ദ്ര ആദായ നികുതി വകുപ്പ് പരിശോധന പൂര്‍ത്തിയായി. പത്ത് മണിക്കൂറോളം പരിശോധന നീണ്ടു. ഇന്‍കം ടാക്‌സ് കമ്മീഷണര്‍ കിഫ്ബി ആസ്ഥാനത്ത് എത്തിയിരുന്നു. പുറത്തിറങ്ങിയ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല.

കി​ഫ്ബി​യു​ടെ നി​ര്‍​മാ​ണ ക​രാ​റു​ക​ള്‍ ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​രു​ടെ നി​കു​തി അ​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന. ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ട​യി​ല്‍ ക​രാറു​കാ​ര്‍​ക്ക് കൈ​മാ​റി​യ തു​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ആ​ദാ​യ നി​കു​തി വ​കു​പ്പ് പ​രി​ശോ​ധ​ന​യി​ല്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ആ​ദാ​യ നി​കുതി​യി​ല്‍ വീ​ഴ്ച വ​രു​ത്തി​യ ക​രാ​റു​കാ​ര്‍​ക്കെ​തി​രേ ക​ര്‍​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണു വി​വ​രം.

ബ​ജ​റ്റി​നു പു​റ​ത്തു വ​ന്‍ പ​ദ്ധ​തി​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​യാ​ണു കി​ഫ്ബി​യെ ഇ​ട​തു സ​ര്‍​ക്കാ​ര്‍ വ​ള​ര്‍​ത്തി​യ​ത്. പ​ണം ക​ണ്ടെ​ത്ത​ല്‍ മു​ത​ല്‍ പ​ദ്ധ​തി നി​ര്‍​വ​ഹ​ണം നേ​രി​ട്ടു ന​ട​ത്തു​ന്ന സം​വി​ധാ​ന​മാ​യി കി​ഫ്ബി മാ​റി​യി​രു​ന്നു. കി​ഫ്ബി​ക്ക് പ​ണം വ​ന്ന വ​ഴി​ക​ള്‍ അ​ട​ക്കം കേ​ന്ദ്രം സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. വി​ദേ​ശ​ത്തു നി​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ വാ​യ്പ എ​ടു​ത്ത ന​ട​പ​ടി ച​ട്ട വി​രു​ദ്ധ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ അസ്വാഭാവികതയില്ലെന്ന് കിഫ്ബി അധികൃതര്‍ പറഞ്ഞിരുന്നു. ആദായ നികുതി വകുപ്പ് തൃപ്തരാണെന്നും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ചന്ദ്രബാബു പറഞ്ഞിരുന്നു. കിഫ്ബി വന്ന ശേഷമുള്ള പണമിടപാടുകളും രേഖകളുമാണ് പരിശോധിച്ചത്. പ്രത്യേകിച്ചൊന്നും ഇല്ലെന്നും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

ആദായനികുതി വകുപ്പിന്റേത് ശുദ്ധ തെമ്മാടിത്തരമെന്ന് പരിശോധനയെ കുറിച്ച് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചിരുന്നു. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്തതാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ധനമന്ത്രി. ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ്. ആദായ നികുതി വകുപ്പിന് ആവശ്യമുള്ള എല്ലാ രേഖകളും നല്‍കിയതാണെന്നും ഇനിയും ചോദിച്ചാല്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ നാടകം കളി അവസാനിപ്പിക്കണമെന്നും തോമസ് ഐസക് ആലപ്പുഴയില്‍ പറഞ്ഞു.