കേസുകളെക്കുറിച്ച് പറയുമ്പോൾ പിണറായിക്ക് സഹിക്കുന്നില്ലെന്ന് അമിത് ഷാ

കൊല്ലം: സ്വർണം, ഡോളർ കടത്ത് കേസുകളെക്കുറിച്ച് പറയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനു സഹിക്കുന്നില്ലെന്നും ചോദ്യങ്ങളിൽനിന്ന്‌ അദ്ദേഹത്തിന് ഓടി രക്ഷപ്പെടാനാകില്ലെന്നും കേന്ദ്രമന്ത്രി അമിത് ഷാ.

ശബരിമലയിൽ എന്താണു ചെയ്തതെന്ന് ഈ നാടിനു മുഴുവൻ അറിയാം. പൊലീസ് യൂണിഫോമിൽ ശബരിമലയിൽ പാർട്ടി പ്രവർത്തകരെ കയറ്റിയില്ലേ എന്നും അമിത് ഷാ ചോദിച്ചു.

“മതേതര പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിനും നേതാക്കൾക്കും മതിഭ്രമം പിടിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി പിക്നിക്കിനു വേണ്ടിയാണ് കേരളത്തിൽ എത്തുന്നത്. ഇവിടെ കമ്യൂണിസ്റ്റ് പാർട്ടിക്ക് രാഹുൽ എതിരാണെങ്കിൽ മറ്റു സംസ്‌ഥാനങ്ങളിൽ അവർ ഒറ്റക്കെട്ടാണ്” അമിത് ഷാ വ്യക്തമാക്കി.