അറസ്റ്റ് ചെയ്യാമെങ്കില്‍ ചെയ്‌തോളൂ, ഇഡിയെ വെല്ലുവിളിച്ച് ധനമന്ത്രി

ആലപ്പുഴ: ഇഡിയെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവാദിത്വങ്ങളും താന്‍ ഏറ്റെടുക്കുന്നുവെന്നും ഭീഷണിക്ക് വഴങ്ങില്ല. തന്നെ അറസ്റ്റ് ചെയ്യാമെങ്കില്‍ അറസ്റ്റ് ചെയ്‌തോളൂ എന്നും തോമസ് ഐസക്ക് പറഞ്ഞു. അന്വേഷണം, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഹസനമാണെന്നും അദ്ദേഹം പരിഹസിച്ചു.

കിഫ്ബിക്കെതിരായ അന്വേഷണ പ്രഹസനത്തിന്റെ പേരില്‍ ചില ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാന്‍ ഇഡി നീക്കമുണ്ട്. ഈ നീക്കങ്ങളെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും നേരിടും. കിഫ്ബി മോഡലില്‍ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്ന ഡവലപ്‌മെന്റ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനെ സിബിഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയാണെന്നും തോമസ് ഐസക്ക് കൂട്ടിച്ചേര്‍ത്തു.