കുറ്റ്യാടി ഒഴിവാക്കി കേരള കോണ്‍ഗ്രസ്(എം) സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. കുറ്റ്യാടി ഒഴികെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. കേരള കോണ്‍ഗ്രസിന്റെ അഭിമാന തട്ടകമായ പാലായില്‍ ജോസ് കെ മാണി തന്നെ ജനവിധി തേടും.

ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ കാഞ്ഞിരപ്പള്ളിയില്‍ ഡോ, എന്‍ ജയരാജ്, ചങ്ങനാശ്ശേരിയില്‍ അഡ്വ.ജോബ് മൈക്കിള്‍, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ്, പൂഞ്ഞാറില്‍ അഡ്വ. സെബാസ്റ്റ്യാന്‍ കളത്തുങ്കല്‍, തൊടുപുഴയില്‍ പ്രൊഫ, കെ.എ ആന്റണി, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ അഡ്വ പ്രമോദ് നാരായണന്‍, പിറവത്ത് ഡോ സിന്ധുമോള്‍ ജേക്കബ്, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂര്‍ സജി കുറ്റിയാനിമറ്റം എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികള്‍.