ആഗോളതാപനം കുറയ്ക്കാന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ ധാരണ; അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

പാരിസ്: ആഗോളതാപനം കുറയ്ക്കാന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ കരാറിന് ധാരണയായി. പാരിസ് കാലാവസ്ഥാ ഉച്ചകോടിയിലാണ് തീരുമാം. അന്തിമകരാറിന് ലോകരാജ്യങ്ങള്‍ ശനിയാഴ്ച അംഗീകാരം നല്‍കി. ചരിത്രപരമെന്ന് വിശേഷിപ്പിച്ച് ഉച്ചകോടി അധ്യക്ഷന്‍ ഫ്രഞ്ച് പ്രസിഡന്റ് ലോറന്റ് ഫാബിയോയാണ് കരാര്‍ അവതരിപ്പിച്ചത്.ഇതോടെ 1997ലെ ക്യോട്ടോ പ്രോട്ടോകോളിനുപകരം പരിസ്ഥിതി സംരക്ഷണത്തിന് ഇനി പാരിസ് ഉടമ്പടി ആധാരമാകും. പുറന്തള്ളുന്ന താപം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ നിലനിര്‍ത്തി പിന്നീട് 1.5 ശതമാനമായി കുറയ്ക്കും, വികസ്വര രാജ്യങ്ങള്‍ക്ക് കാലാവസ്ഥാമാറ്റത്തെ നേരിടാന്‍ 6.7 ലക്ഷം കോടി സഹായം നല്‍കും, 2025ല്‍ ഈ തുക വര്‍ധിപ്പിക്കും, ഉടമ്പടി ഒപ്പുവെച്ച രാജ്യങ്ങളെല്ലാം അഞ്ചുവര്‍ഷം കൂടുമ്പോള്‍ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം, ആഗോളതാപനത്തിന് കാരണമാകുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നത് സംബന്ധിച്ചും പിന്നാക്കരാജ്യങ്ങള്‍ക്ക് നല്‍കുന്ന കാലാവസ്ഥാ ഫണ്ട് സംബന്ധിച്ചും അഭിപ്രായഭിന്നത നിലനിന്നിരുന്നു. എല്ലാ രാജ്യങ്ങളും ആഗോളതാപനം കുറയ്ക്കാന്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണമെന്നും ഉച്ചകോടി ആവശ്യപ്പെട്ടു.