ക്ലാസ് കട്ട് ചെയ്യാതെ ഇനി കാര്യം നേടാം; 75 ശതമാനം ഹാജരുള്ള കോളജ് വിദ്യാര്‍ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി

ഭോപ്പാല്‍: ക്ലാസ് കട്ട് ചെയ്യാതെ ഇനി കാര്യം നേടാം. 75 ശതമാനം ഹാജരുണ്ടെങ്കില്‍ കയ്യില്‍ കിട്ടാന്‍ പോകുന്നത് സ്മാര്‍ട്ട് ഫോണ്‍. ഇന്ത്യയിലെ കാര്യമാണ് പറയുന്നത്.
മധ്യപ്രദേശില്ലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സംവിധാനം ഓഫര്‍ ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്‌ഫോണ്‍ നല്‍കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഈ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതാണെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ മൂലം ആരംഭിക്കാന്‍ സാധിച്ചില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ ഈ പദ്ധതി നടപ്പാക്കാന്‍ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. 2013 അസംബ്ലി തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതാണ് ഈ പദ്ധതി. കഴിഞ്ഞ രണ്ടു തവണ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിക്കാതിരുന്നതിനാല്‍ സ്മാര്‍ട്ട്‌ഫോണ്‍ വിതരണം നടന്നില്ല. സ്മാര്‍ട്ട്‌ഫോണിന് അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് അയച്ചു കൊടുക്കാന്‍ ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ കോളജുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ലിസ്റ്റ് ലഭിച്ച് എട്ടു മാസങ്ങളോളം പിന്നിട്ടെങ്കിലും ഇതുവരെ നടപടികളൊന്നുമായിട്ടില്ല. ഇതിനിടെയാണ് സ്മാര്‍ട്ട് വിതരണം ഉടനെയുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി അറയിച്ചിരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.