മധുരം സ്വീറ്റ് ഫ്രണ്ട് ഷിപ്പിൽ ഉണ്ണിമുകുന്ദനും ഗോവിന്ദ് പത്മസുര്യയും

വെള്ളക്കടുവയ്ക്ക് ശേഷം ജോസ്തോമസ്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദനും ഗോവിന്ദ് പത്മസുര്യയും പ്രധാനവേഷത്തിൽ എത്തുന്നു.സേതുവാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് .ഒരു റൊമാന്റിക്‌ ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നത്.മധുരം സ്വീറ്റ് ഫ്രണ്ട് ഷിപ്പ് എന്നാണ് ചിത്രത്തിന് ഇപ്പോൾ നൽകിയിരിക്കുന്ന പേര് .ഉണ്ണിയുടെയും ഗോവിന്ദിന്റെയും കഥാപാത്രങ്ങൾ തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇവരുടെ കുട്ടിക്കാലത്തിലൂടെ കടന്നു പോകുന്ന ചിത്രം അവരുടെ ജീവിതത്തിൽ പിന്നീടുണ്ടാകുന്ന സംഭവങ്ങളേയും ചർച്ച ചെയ്യുന്നു. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ നായികയെ ഇതു വരെ തീരുമാനിച്ചിട്ടില്ല. ഉള്ളാട്ടിൽ വിഷ്വൽ മീഡിയയാണ് ചിത്രം നിർമ്മിക്കുന്നത്. മറ്റ് അണിയറ പ്രവർത്തകരുടേയും കഥാപാത്രങ്ങളുടേയും വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.