കേരളം കാത്തിരിക്കുന്നു; ബിജു വീണ്ടും സോളാര്‍ കമ്മീഷന്‌ മുന്നിലെത്തും

കോയമ്പത്തൂരില്‍ നിന്നും സി ഡി കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലൂം കേരളത്തിന്‌ സോളാര്‍കേസില്‍ ആകാംഷ അവസാനിക്കുന്നില്ല. ഇന്ന്‌ രാവിലെ ബിജുവിനെ വീണ്ടും കമ്മീഷന്‌ മുമ്പാകെ ഹാജരാക്കും. നാലു സെറ്റ്‌ സി ഡി കള്‍ താന്‍ ഒരാള്‍ വശം നല്‌കിയിട്ടുണ്ടെന്നും പത്തു മണിക്കൂര്‍ നല്‍കിയാല്‍ അവ മുന്നിലെത്തിക്കാമെന്നും ഇന്നലെ ബിജു പറഞ്ഞതിനെ തുടര്‍ന്നാണ്‌ കമ്മീഷന്‍ ബിജുവുമായി ഇന്നലെ തന്നെ കോയമ്പത്തൂരേക്ക്‌ പോയത്‌.
കേരളത്തിലേക്ക്‌ തിരിച്ചെത്തിയ സംഘം ബിജുവിനെ ഇന്ന്‌ രാവിലെ 11 മണിക്ക്‌ വീണ്ടും സോളാര്‍ കമ്മീഷന്‌ മുന്നില്‍ ഹാജരാക്കും. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു കോയമ്പത്തൂരില്‍ നിന്നും ബിജുവുമായി പോലീസ്‌ സംഘം എറണാകുളം സബ്‌ജയിലില്‍ തിരിച്ചെത്തിയത്‌. പത്തു മണിയോടെ ഇവിടെ നിന്നും വീണ്ടും സോളാര്‍ കമ്മീഷന്‌ മുന്നിലെത്തിക്കും. അതേസമയം സി ഡിയുടെ കാര്യത്തില്‍ ഒട്ടും മാറാതെ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്‌ ബിജു രാധാകൃഷ്‌ണന്‍.
സി ഡിയില്‍ ഒരു സെറ്റ്‌ വിദേശത്തുണ്ടെന്നും ഫെബ്രുവരി വരെ സമയം നല്‍കിയാല്‍ ഹാജരാക്കാമെന്നും ബിജു പറഞ്ഞിരുന്നു. അതേസമയം ഈ വാദം കമ്മീഷന്‍ ഇന്ന്‌ മുഖവിലയ്‌ക്ക് എടുക്കുമോ എന്ന വ്യക്‌തമല്ല. അത്‌ കണ്ടെത്താന്‍ ഏറെ ദുഷ്‌ക്കരമാണ്‌ താനും. ഇനി സിഡി ഇല്ലെങ്കില്‍ പോലും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ വേറെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നാണ്‌ ബിജു വിന്റെ അവകാശവാദം. സി ഡി ഇല്ലെങ്കിലും 80 ശതമാനം തെളിവുകള്‍ കൈവശമുണ്ട്‌.

courtest : mangalam.com

 

© 2024 Live Kerala News. All Rights Reserved.