സരിതയുമൊത്തുള്ള പ്രമുഖരുടെ ലൈംഗികദൃശ്യങ്ങളുടെ സിഡി നല്‍കാന്‍ പത്ത് മണിക്കൂര്‍ സമയം വേണമെന്ന് ബിജുരാധാകൃഷ്ണന്‍; തന്നെ ഭ്രാന്തനാക്കാന്‍ ശ്രമം നടക്കുന്നതായും ബിജു; സിഡി പിടിച്ചെടുക്കുമെന്ന് സോളാര്‍ കമ്മീഷന്‍

കൊച്ചി: സരിതയുമൊത്ത് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുടെ ലൈംഗികദൃശ്യങ്ങളടങ്ങുന്ന സിഡി നല്‍കാന്‍ പത്ത് മണിക്കൂര്‍ സമയം അനുവദിക്കണമെന്ന് ബിജുരാധാകൃഷ്ണന്‍. സിഡി കേരളത്തിന് പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. സോളാര്‍ കമ്മീഷന് മുമ്പാകെയാണ് ബിജു മൊഴി നല്‍കിയത്. സിഡി നഷ്ടപ്പെട്ടില്ലെന്നും കാറില്‍പോയാല്‍
10 മണിക്കൂര്‍കൊണ്ട് സിഡി കൊച്ചിയിലെത്തിക്കാമെന്നും ബിജു മൊഴി നല്‍കി. ഉമ്മന്‍ചാണ്ടിയും സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്നും ദൃശ്യങ്ങള്‍ കമ്മീഷന് നല്‍കാമെന്നും ബിജുരാധാകൃഷ്ണന്‍ കഴിഞ്ഞദിവസമാണ് മൊഴി നല്‍കിയത. ബിജുവിന്റേത് വില കുറഞ്ഞ ആരോപണമാണെന്നും ഉമ്മന്‍ചാണ്ടിയെ കാരണവരുടെ സ്ഥാനത്താണ് കാണുന്നതതെന്നും പറഞ്ഞ് സരിത രംഗത്തുവന്നിരുന്നു. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ അതോടെ പൊതുപ്രവര്‍ത്തനത്തിന് ഫുള്‍സ്റ്റോപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് ബിജു വീണ്ടും ആരോപണത്തിലുറച്ചുനില്‍ക്കുന്നതായും സിഡി ഹാജരാക്കാന്‍ സമയം വേണമെന്നും ആവശ്യപ്പെട്ടത്. തന്നെ ഭ്രാന്തനാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ബിജു കമ്മീഷന് മുമ്പാകെ മൊഴി നല്‍കിയത്.

bbb

ഉമ്മന്‍ചാണ്ടിയെക്കൂടാതെ മന്ത്രി കെ പി അനില്‍കുമാര്‍, അദേഹത്തിന്റെ പേഴസ്‌നല്‍ അസിസ്റ്റന്റ് പി എ നസറുള്ള, ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, ഷിബു ബേബി ജോണ്‍ എന്നിവരുടെ പേരുകളാണുള്ളത്. ഇവര്‍ക്ക് സരിതയുമായുള്ള വഴിവിട്ട ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ താന്‍ ഉമ്മന്‍ചാണ്ടിയെ കാണിച്ചിരുന്നു. ആറാമന്‍ മുഖ്യമന്ത്രിയായതിനാല്‍ അദേഹത്തിന്റെ തെളിവായുള്ള ദൃശ്യം കാണിച്ചിരുന്നില്ല. പാണക്കാട് ബഷീറലി തങ്ങള്‍ക്കും സരിതയുമായി അവിഹിത ബന്ധമുണ്ട്. ഇത് തന്റെ മരണമൊഴിയായിരിക്കുമെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ അന്ന് ാെപാട്ടിക്കരഞ്ഞിരുന്നു. സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന ആരോപണവുംബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചു. ടീം സോളാറുമായി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് ബന്ധമുണ്ട്. ടീമിന്റെ ഭാഗമാണ് അദേഹവും. വളര്‍ച്ചയിലും, തളര്‍ച്ചയിലും മുഖ്യമന്ത്രിക്കും ഓഫിസിനും പങ്കുണ്ട്. തന്റെ ജീവനക്കാര്‍ക്ക് മൊഴി ഭീഷണിയാകുമെന്ന പേടിയുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇടുക്കിയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുവാന്‍ 150 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു നല്‍കിയ മൊഴിയിലുണ്ട്. അതേസമയം ബിജുരാധാകൃഷ്ണന്‍ കൈവശമുള്ള സിഡി പിടിച്ചെടുക്കുമെന്ന് സോളാര്‍ കമ്മീഷന്‍. ബിജുവിന് കനത്ത സുരക്ഷ നല്‍കാനും കമ്മീഷന്‍ തീരുമാനിച്ചു.

© 2024 Live Kerala News. All Rights Reserved.