മൈസൂരില്‍ മുന്‍ പോലീസ് ചീഫിനും നക്ഷത്ര വേശ്യാലയം; ജനരോഷത്തെത്തുടര്‍ന്ന് റെയ്ഡ്; കുടുങ്ങിയത് നടത്തിപ്പുകാരായ മലയാളികള്‍

മൈസൂര്‍: പെണ്‍വാണിഭത്തിന് ഏറെ കുപ്രസിദ്ധി നേടിയ നാടാണ് മൈസൂര്‍. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഗുണ്ടല്‍പേട്ട് മുതല്‍ ബാംഗ്ലൂര്‍ എത്തുന്നത് ധാബകള്‍ കേന്ദ്രീകരിച്ചുപോലും ലൈംഗികവ്യാപാര നടക്കുന്നു. ഉപഭോക്താക്കളിലധികവും മലയാളികള്‍ തന്നെ. ജന്മനാട്ടില്‍ സദാചാരം പറയുന്നവരാണിവിടെയെത്തുന്നതെന്ന് സാരം.
മൈസൂര്‍ മുന്‍ എസ്പിയുടെ റിസോര്‍ട്ടാണ് യഥാര്‍ഥത്തില്‍ നക്ഷത്ര വേശ്യാലയമായി പ്രവര്‍ത്തിക്കുന്നത്. ജനവാസകേന്ദ്രത്തിലുള്ള റിസോര്‍ട്ടിനെതിരെ ജനരോഷം ശക്തമായതോടെയാണ് ഇവിടെ റെയ്ഡ് നടന്നത്. മലയാളികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റിലായി. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള യുവാക്കളാണ് പെണ്‍വാണിഭ സംഘത്തിന്റെ നടത്തിപ്പുകാരെന്ന പ്രത്യേകതയുമുണ്ട്. പൊലീസ് നടത്തിയെ റെയ്ഡിലാണ് സംഘം കുടുങ്ങിയത്. ആറ് പെണ്‍കുട്ടികളെ മോചിപ്പിച്ചു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ ജോലി വാഗ്ദാനം ചെയ്ത് റിസോര്‍ട്ടില്‍ എത്തിച്ച ശേഷം പെണ്‍വാണിഭം നടത്തുകയായിരുന്നു പതിവ്. ഇതേ റിസോര്‍ട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പും റെയ്ഡ് നടന്നിട്ടുണ്ട്. ഉത്തര മൈസൂരുവിലെ ആരാധന എന്ന റിസോര്‍ട്ടിലാണ് പെണ്‍വാണിഭം നടന്നത്. റിസോര്‍ട്ട് മാനേജര്‍ കോഴിക്കോട് സ്വദേശി സുനില്‍ (35), മലപ്പുറം കോഴിക്കോട് സ്വദേശികളായ ലത്തീഫ്, സുലൈമാന്‍, ബഷീര്‍, മൈസൂരു സ്വദേശി രാംകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഉപഭോക്താക്കള്‍ പലരും രക്ഷപ്പെട്ടതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.