വയനാട്ടിലെ കൊച്ചുഗായിക ഷഹനയെ കാണാന്‍ സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമെത്തി; സോഷ്യല്‍മീഡിയയിലൂടെ ഷഹനയുടെ പാട്ടുകേട്ട് സംവിധായകന്‍ മേജര്‍ രവിയും സ്‌കൂളിലെത്തിയിരുന്നു

കല്‍പറ്റ: താന്‍ ചിട്ടപ്പെടുത്തിയ ഗാനം ആലപിച്ച് സമൂഹമാധ്യമങ്ങളിലൂടെ താരമായ കൊച്ചുപാട്ടുകാരിയെ തേടി സംവിധായകന്‍ മേജര്‍ രവിക്ക് പിന്നാലെ സംഗീത സംവിധായകന്‍ എം ജയചന്ദ്രനുമെത്തി. വയനാട്ടിലെ ചുണ്ടേല്‍ ആര്‍സി ഹൈസ്‌കൂളിലെ ഏട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ വെള്ളാരംകുന്ന് സ്വദേശി ഹാജഹാന്റെ മകള്‍ ഷഹനയെ അഭിനന്ദിക്കാനാണ് സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ എത്തിയത്. ജയചന്ദ്രന്റെ മുന്നില്‍ ഷഹന ഒരിക്കല്‍കൂടി ഗാനം ആലപിച്ചു. ശ്രേയാ ഗോഷാല്‍ ഈ ഗാനം ആദ്യംപാടിയപ്പോള്‍ ലഭിച്ച അതേ നിര്‍വൃതിയാണ് ഷഹന പാടിയപ്പോള്‍ തോന്നിയതെന്ന ജയചന്ദ്രന്റെ വാക്കുകള്‍ നിറകൈയടിയോടെയാണ് വിദ്യാര്‍ഥികള്‍
സ്വീകരിച്ചത്.

12208615_804904562953296_4937333312372311249_n

തന്റെ ഗാനം ഹിറ്റാക്കിമാറ്റിയ കൊച്ചുപാട്ടുകാരിക്ക് ജയചന്ദ്രന്‍ സ്വര്‍ണത്തിന്റെ ബ്രേസ്ലറ്റ് സമ്മാനമായി നല്‍കുകയും ചെയ്തു. സംഗീതം പഠിപ്പിക്കുന്ന റോസ്ഹാന്‍സിനെ പൊന്നാട അണിയിച്ച് ചടങ്ങില്‍ ആദരിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ഷഹന പാടുന്ന ഗാനങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തിരുന്നു.
ഷഹനയുടെ കഴിവുതിരിച്ചറിഞ്ഞ ക്ലാസ്ടീച്ചര്‍ എം.സി. മനോജാണ് ഫേസ്ബുക്കില്‍ പാട്ടുകള്‍ അപ്ലോഡ് ചെയ്തത്. ഇതിനോടകം 20 ലക്ഷം പേര്‍ ഷഹനയുടെ പാട്ട് കേള്‍ക്കുകയും ഷെയര്‍ ചെയ്തും കഴിഞ്ഞു. കഴിഞ്ഞമാസം സ്‌കൂളിലെത്തിയ മേജര്‍ രവിയും ഷഹനക്ക് സമ്മാനങ്ങള്‍ നല്‍കുകയും തന്റെ അടുത്ത ചിത്രത്തിലൊരു ഗാനം ആലപിക്കാന്‍ അവസരം നല്‍കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കെട്ടിടനിര്‍മാണ കരാറുകാരനായ പെരുന്തട്ട പൂഴത്തൊടി വീട്ടില്‍ ഷാജഹാന്റെയും വീട്ടമ്മയായ സുലൈഖയുടെയും മൂന്നുമക്കളില്‍ ഇളയവളാണ് ഷഹന.

© 2024 Live Kerala News. All Rights Reserved.