പ്ലേബോയ് മാഗസിനില്‍ നടുപേജില്‍ നഗ്നയായി പ്രത്യക്ഷപ്പെടും; ക്രിസ്റ്റി ഗാരെറ്റ് അവസാന പ്ലേബോയ് ഹീറോയിന്‍

ന്യൂയോര്‍ക്ക്: പ്ലേബോയ് മാഗസിനില്‍ അവസാന ലക്കത്തില്‍ നായികയാവുന്നതോടെ നടുപേജില്‍ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ക്രിസ്റ്റി ഗാരെറ്റ്.
26കാരിയാണ് മോഡലായ ക്രിസ്റ്റി ഗാരെറ്റ. ഇതോടെ പ്ലേബോയ് പ്രിന്റഡ് മാഗസിന്‍ യുഗത്തിന് അവസാനമാകും. അറുപതു വര്‍ഷം മുമ്പ് ഹ്യൂ ഹെഫ്‌നര്‍ ആരംഭിച്ച മെന്‍സ് മാഗസിന്‍ പ്ലേബോയ് അടുത്ത വര്‍ഷം മാര്‍ച്ച് ലക്കത്തോടെ പ്രിന്റുചെയ്യുന്നത് അവസാനിപ്പിക്കുന്നതിനാണ് തീരുമാനം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 1953ല്‍ ആരംഭിച്ച പ്ലേബോയ് മാഗസിനില്‍ കവര്‍ പേജിലെത്തിയത് ഹോളിവുഡിന്റെ എക്കാലത്തെയും രോമാഞ്ചമായിരുന്ന സാക്ഷാല്‍ മര്‍ലിന്‍ മണ്‍റോ ആയിരുന്നു. പിന്നെ നടുപേജ് സങ്കല്‍പം പിറന്നതോടെ 1956ല്‍ മരിയന്‍ സ്റ്റഫോര്‍ഡ് ആദ്യ നടുപേജിലെ നഗ്‌നനായികയായെത്തി. ഇപ്പോള്‍ ചരിത്രമാകാന്‍ അവസാന നടുപേജിലേയ്ക്ക് അവസരമൊരുങ്ങിയിരിക്കുന്നത് ക്രിസ്റ്റ് ഗാരറ്റിനാണ്. ഈ ചരിത്ര നിയോഗത്തില്‍ താന്‍ ആഹ്ലാദവതിയാണെന്ന് മോഡല്‍ ക്രിസ്റ്റി ഗാരറ്റെ ന്യൂയോര്‍ക്ക് ഡെയ്‌ലി ന്യൂസിനോടു പറഞ്ഞു. ചൂടന്‍ ചിത്രമാവും അവസാനലക്കം പ്ലേബോയ് മാഗസിനില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.