യൂണിവെർസൽ റെക്കോർഡ്‌ ഫോറത്തിന്റെ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്‌ ഡോ . ബോബി ചെമ്മണൂരിന്

ജീവകാരുണ്യ മേഖലയിലെ അതുല്യമായ പ്രവർത്തനങ്ങൾ മുൻനിർത്തി യൂണിവെർസൽ റെക്കോർഡ്‌ ഫോറം
ഡോ . ബോബി ചെമ്മണൂരിനെ ആദരിച്ചു . വേൾഡ് റെക്കോർഡ്‌ യൂനിവേർസിറ്റിയുടെ ഡോക്റ്ററേറ്റ് ഹോൾഡറായ ഡോ . ബോബി ചെമ്മണൂരിനെ കൽക്കത്തയിൽ വെച്ചു നടന്ന പ്രൌഡഗംഭീരമായ ചടങ്ങിൽ ഹോണററി ഡോക്റ്ററേറ്റ് ,സോഷ്യൽ വർക്കർ ഓഫ് ദി ഇയർ അവാർഡ്‌ ,ടോപ്‌ ടാലന്റ് ഓഫ് ദി ഇയർ അവാർഡ്‌ , ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്‌ , എന്നിവ നൽകിയാണ്‌ യൂണിവെർസൽ റെക്കോർഡ്‌ ഫോറം ആദരിച്ചത് . കേണൽ ഡോ. പ്രൊഫ. സിദ്ധാർത്ഥ ഘോഷ്, സിനിമാ സംവിധായകൻ പി.സി. അദിത്യ, യു ആർ എഫ്. ജൂറി സുനിൽ ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .