കരിപ്പൂരിനെ സംഘര്‍ഷഭൂമിയാക്കിയ നിങ്ങളറിഞ്ഞോ, തലക്ക് മുകളില്‍ വട്ടമിട്ട് പറന്ന ആ വിമാനത്തിലെ യാത്രികരുടെ വേദന..?

ഫയര്‍ എഞ്ചിനുകള്‍ റണ്‍വെയില്‍ നിര്‍ത്തിയിട്ട് നിങ്ങള്‍ റണ്‍വെ ഉപരോധിച്ച് പ്രതിഷേധിച്ചപ്പോള്‍, നിങ്ങളുടെ തലക്ക് മുകളില്‍ വട്ടമിട്ട് പറന്ന്, നിലത്തിറങ്ങാന്‍ അനുവാദം ചോദിച്ച് കാത്തിരുന്ന, ആ ആകാശ പറവകളില്‍ ഞങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങളോളം മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ട്, ഉറ്റവരേയും ഉടയവരേയും കാണാനുള്ള വെപ്രാളത്തില്‍ ടിക്കറ്റ് കടം വാങ്ങി വന്നര്‍. അസുഖം ബാധിച്ച മരണക്കിടക്കയില്‍ കിടക്കുന്ന തന്റെ പിതാവനെ ഒരു നോക്ക് കാണാന്‍ എമര്‍ജന്‍സി ലീവെടുത്ത് ഓടി വന്നവര്‍, മാതാവ് മരിച്ചുവെന്നതറിഞ്ഞ്, മാനസികമായി തളര്‍ന്ന ഭാര്യയേയും താങ്ങിപ്പിടിച്ചു വന്നര്‍. അങ്ങനെ ഒട്ടേറെപ്പേര്‍. പക്ഷെ ഇതൊന്നും അറിയേണ്ടല്ലോ. അല്ലേ..?

aneesh

പ്രവാസി മലയാളി
അനീഷ് ഒറ്റപ്പാലം
എഴുതുന്നു..

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സിഐഎസ്എഫും ഫയര്‍ഫോഴ്‌സും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതിലുള്ള അതിയായ വേദനയും ദുഖവും ആദ്യം തന്നെ അറിയിക്കുന്നു. വെടിയേറ്റ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഫയര്‍ എഞ്ചിനുകള്‍ റണ്‍വെയില്‍ നിര്‍ത്തിയിട്ട് നിങ്ങള്‍ റണ്‍വെ ഉപരോധിച്ച് പ്രതിഷേധിച്ചപ്പോള്‍, നിങ്ങളുടെ തലക്ക് മുകളില്‍ വട്ടമിട്ട് പറന്ന്, നിലത്തിറങ്ങാന്‍ അനുവാദം ചോദിച്ച് കാത്തിരുന്ന, ആ ആകാശ പറവകളില്‍ ഞങ്ങളുണ്ടായിരുന്നു. വര്‍ഷങ്ങളോളം മണലാരണ്യങ്ങളില്‍ കഷ്ടപ്പെട്ട്, ഉറ്റവരേയും ഉടയവരേയും കാണാനുള്ള വെപ്രാളത്തില്‍ ടിക്കറ്റ് കടം വാങ്ങി വന്ന മലപ്പുറം സ്വദേശിയായ എന്റെ സഹോദരനുണ്ടായിരുന്നു.(സാദിഖ് വളഞ്ചേരി) അസുഖം ബാധിച്ച മരണക്കിടക്കയില്‍ കിടക്കുന്ന തന്റെ പിതാവനെ ഒരു നോക്ക് കാണാന്‍ എമര്‍ജന്‍സി ലീവെടുത്ത് ഓടിവന്ന പാലക്കാട് സ്വദേശി സുബൈറും ഉണ്ടായിരുന്നു. മാതാവ് മരിച്ചുവെന്നതറിഞ്ഞ മാനസികമായി തളര്‍ന്ന ഭാര്യയേയും താങ്ങിപ്പിടിച്ചു വന്ന കണ്ണൂര്‍ സ്വദേശി മാധവനും കുടുംബവും ഉണ്ടായിരുന്നു.

CISF-Karipur_jpg_2436817fഇവരെകാത്ത് എയര്‍പോര്‍ട്ടിന്റെ പടിവാതിക്കല്‍ നിരവധി കുടുംബങ്ങളും ഉണ്ടായിരുന്നു. ഇവരെല്ലാം നിങ്ങളോട് താണുകേണ് അപേക്ഷിച്ചില്ലേ, അവരെയൊന്ന് താഴെയിറക്കാനായി. യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കാന്‍ യാചനയുടെ ഭാഷയില്‍ പറഞ്ഞ പ്രിയപ്പെട്ട പൈലറ്റുമാരായ ഗോകുല്‍ കരം ചന്ദിന്റേയും, ടി എന്‍ പ്രഭാകരന്റേയും വാക്കുകള്‍ നിങ്ങള്‍ കേട്ടില്ല. വിമാനത്തിന്റെ ഇന്ധനം തീരാറായെന്നും, അപകടം പതിയിരിക്കുന്നുവെന്നും അവര്‍ നിങ്ങള്‍ക്ക് അറിയിപ്പ് തന്നു. പക്ഷെ നിങ്ങള്‍ ആ പൈലററുമാരുടെ വാക്കുകള്‍ പുച്ഛിച്ചുതള്ളി. യാത്രികരെ കാത്ത് പുറത്ത് നിന്ന കുടുംബങ്ങളെ നിങ്ങള്‍ തല്ലിയോടിച്ചു. ഇതിനിടയില്‍ വലിയൊരു ദുരന്തം മുന്നില്‍ കണ്ട്, മനുഷ്യ സ്‌നേഹിയായ ഉരു ഉദ്യോഗസ്ഥന്‍ നെടുമ്പാശ്ശേരി വിമാനത്താവളവുമായി ബന്ധപ്പെട്ടു. വിമാനം നെടുമ്പാശ്ശേരിയിലേക്ക് തിരിച്ചു. ഈ സമയം വിമാനത്തിനുള്ളില്‍ തൊഴുകൈയ്യോടെ പ്രാര്‍ത്ഥനയുമായാണ് യാത്രികര്‍ കഴിച്ചു കൂട്ടിയത്. ഇതൊന്നും നിങ്ങളറിഞ്ഞില്ല. അല്ലേ ?

ഒടുവില്‍ ഇന്ധന ടാങ്കുകളില്‍ നിന്നും കരച്ചില്‍ തുടങ്ങുമ്പോഴേക്കും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആകാശപ്പറവകള്‍ സുരക്ഷിതമായി നിലം തൊട്ടു. ജീവര്‍ തിരിച്ചുകിട്ടിയെന്ന ആശ്വാസത്തില്‍ തമ്മിലറിയാത്ത യാത്രികര്‍പ്പോലും പരസ്പ്പരം സമാധാനം പങ്കുവെച്ചു.

പരസ്പരം പോരടിച്ച് നിറയൊഴിക്കുന്ന നിങ്ങളാണോ ഈ രാജ്യത്തിന്റെ സംരക്ഷകര്‍ ? നിങ്ങള്‍ക്ക് കാലം മാപ്പു തരില്ല. അവര്‍ എഴുതിയ തിരക്കഥയിലെ അറിയാത്ത കഥാപാത്രമായി കടന്നുവന്ന മരണമെന്ന വില്ലന്‍ റാഞ്ചിക്കൊണ്ടുപോയ സിഐഎഫ് ഉദ്യോഗസ്ഥന്‍ എസ്.എസ് യാദവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിര്‍ത്തുന്നു.