ചെന്നൈയില്‍ സൗജന്യസര്‍വീസ് നടത്താന്‍ കേരളം 60 ബസ്സ് നല്‍കി; അതിലൊന്നില്‍പോലും കേരള മുഖ്യമന്ത്രിയുടെ പടമില്ല; ജയലളിതയെ പരിഹസിച്ച് തമിഴ് ദിനപത്രമായ ദിനമലര്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു

ചെന്നൈ: തമിഴ് ദിനപത്രമായ ദിനമലരിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ പരിഹസിച്ചുള്ള വാര്‍ത്തയുള്ളത്. പ്രളയക്കെടുതി തകര്‍ത്തെറിഞ്ഞ ചെന്നൈയിലേക്ക് കേരള സര്‍ക്കാര്‍ സൗജന്യസര്‍വീസ് നടത്തുന്നതിന് 60 കെഎസ്ആര്‍ടിസി ബസ്സുകള്‍ അയച്ചിട്ടുണ്ട്. ഇതില്‍ ഒരെണ്ണത്തില്‍പോലും അവരുടെ മുഖ്യമന്ത്രിയുടെ പടമില്ലെന്ന് ജയലളിതയെ പരിഹസിച്ചാണ് കെഎസ് ആര്‍ടിസി ബസ്സിന്റെ ചിത്രത്തില്‍ കാപ്ഷന്‍ കൊടുത്തത്. ദിനമലരിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഈ വാര്‍ത്തയുണ്ട്. ഇത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തു.

jaya-poster.jpg.image_.576.432

 

ചെന്നൈ ദുരിതാശ്വാസത്തിനായി വിവിധ ഭാഗങ്ങളില്‍ നിന്ന് വരുന്ന വസ്തുക്കള്‍ പിടിച്ചെടുത്ത് മുഖ്യമന്ത്രി ജയലളിതയുടെ പടമുള്ള സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. എഐഎഡിഎംകെ പ്രവര്‍ത്തകരും ചില ഉദ്യോസ്ഥരുമാണ് ഇപ്പോഴും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് വരുന്ന വസ്തുക്കളില്‍ അമ്മയുടെ ചിത്രം ഒട്ടിക്കുന്നത്. സ്റ്റിക്കര്‍ ഒട്ടിക്കാന്‍ അമ്മയുടെ കര്‍ശനനിര്‍ദേശമുണ്ടത്രെ. എന്തായാലും ദിനമലര്‍ വാര്‍ത്ത അമ്മയുടെ ചീപ്പ് പബ്ലിസിറ്റിക്ക് തിരിച്ചടിയായിരിക്കുകയാണ്. ജയലളിത സര്‍ക്കാറിന് അനുകൂലമായി വാര്‍ത്ത ചെയ്യാറുള്ള പത്രമാണ് ദിനമലര്‍.

© 2024 Live Kerala News. All Rights Reserved.