കാലിഫോര്‍ണിയ ഭീകരാക്രമണത്തിന് പിന്നിലെ യുവദമ്പതികളുടെ ജീവിതം ദൂരൂഹമായിരുന്നു; ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലികള്‍; പാകിസ്താനില്‍ നിന്ന് കുടിയേറിയവര്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 14 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയ യുവദമ്പതിമാര്‍ ഐഎസ് അനുകൂലികള്‍. സുരക്ഷാ സേനയുടെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട ചിക്കാഗോ സ്വദേശി സയിദ് റിസ്വാന്‍ ഫാറൂഖിന്റെയും ഭാര്യ തഷ്വീന്‍ മാലികിന്റെയും ഭൂതകാലം നിഗൂഢതകള്‍ നിറഞ്ഞതാണ്. ഇരുവരും ഇസ്‌ലാമിക് സ്റ്റേറ്റ് അനുകൂലികലായിരുന്നുവെന്ന് ഇറാഖ് റേഡിയോ ആണ് റിപ്പോര്‍ട്ട് ചെയ്തത്്. 28കാരനായ ഫാറൂഖിന്റെ കുടുംബം, വര്‍ഷങ്ങള്‍ക്കു മുമ്പ് പാകിസ്താനില്‍ നിന്ന് യു.എസിലേക്ക് കുടിയേറിയവരാണ്. അമേരിക്കയില്‍ തന്നെ സ്‌കൂള്‍ കോളേജ് വിദ്യാഭാസം പൂര്‍ത്തിയാക്കിയ ശേഷം, കൗണ്ടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. എപ്പോഴും ഒറ്റയാനായാണ് ഫാറൂഖ് നടന്നിരുന്നതെന്ന് പരിചയക്കാര്‍ പറയുന്നു. അല്‍ഷബാബ്, അല്‍ നുസ്‌റ, അല്‍ ഖ്വയ്ദ എന്നീ ഭീകരസംഘടനകളില്‍ ചേരാനായി ഇയാള്‍ ശ്രമിച്ചിരുന്നതായി ഔദ്യോഗികവൃത്തങ്ങള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. പാകിസ്താനിലെ ധനിക കുടുംബത്തില്‍ പിറന്ന തഷ്വീന്‍ മാലിക്ക്, സൗദിയിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 2007ല്‍ മുല്‍താനിലെ ബഹാവുദീന്‍ സഖറിയ സര്‍വകലാശാലയില്‍ നിന്ന് ഫാര്‍മസിയില്‍ ബിരുദവും നേടി. പഠനകാലത്ത് ആദ്യമൊക്കെ ഒരു സാധാരണ പെണ്‍കുട്ടിയെ പോലെ നടന്നിരുന്ന മാലിക്ക്, പിന്നീട് മതപരമായ വിശ്വാസങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തുടങ്ങിയതായി സഹപാഠി അബിദ പറയുന്നു.

is

ടെലിവിഷനില്‍ ഇസ്‌ലാമിക ചാനലുകള്‍ സൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. ബുര്‍ഖ ധരിക്കുകയും പുരുഷന്‍മാരുമായി അകല്‍ച്ചപാലിക്കുകയും ചെയ്യാന്‍ തുടങ്ങി. അവസാനവര്‍ഷമായതോടെ ഫോട്ടോ എടുക്കുന്നതുപോലും മാലിക്കിനെ ചൊടുപ്പിച്ചു. സര്‍വകലാശാലയിലെ ഡേറ്റാബേസില്‍ നിന്ന് തന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യാനും അവര്‍ ശ്രമിച്ചിരുന്നു. ശിരോവസ്ത്രം ധരിക്കാത്ത ഒരു ഫോട്ടോയും വേണ്ട എന്നുപറഞ്ഞ് കോളേജിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെ നശിപ്പിച്ച സംഭവവും അബിദ ഓര്‍ക്കുന്നു. 2013ല്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സൗദിയിലേക്ക് മടങ്ങിയ മാലിക്ക്, ഒരുപക്ഷേ അവിടെവെച്ചായിരിക്കാം ഫാറൂഖിനെ പരിചയപ്പെട്ടതെന്ന് പോലീസ് കരുതുന്നു. ഓഗസ്റ്റ് 2014ന് കാലിഫോര്‍ണിയയില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. ഏതാനും മാസം പ്രായമുള്ള കുട്ടിയെ അമ്മയുടെ കൈകളില്‍ ഏല്‍പിച്ചാണ് ഇവര്‍ ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത്. മതമൗലീക ബോധം തലയ്ക്ക് പിടിച്ചതോടെ ഐഎസ് അനുകൂലികളായി മാറി. പിന്നെ അമേരിക്കയെ എങ്ങനെ തകര്‍ക്കുകയെന്ന് മാത്രമായി ലക്ഷ്യം. അങ്ങനെയാണ് കാലിഫോര്‍ണിയ ആക്രമണത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. ജിഹാദിന് വേണ്ടിയുള്ള ജീവിതം അങ്ങനെ ഭീകവാദത്തിന് ബലിനല്‍കി.

© 2024 Live Kerala News. All Rights Reserved.