ഡല്‍ഹി ലക്ഷ്യം വച്ച് ലഷ്‌കര്‍ ഇ തൊയ്ബ; ഭീകരാക്രമണത്തിന് നീക്കമെന്ന് ദല്‍ഹി പൊലീസ്; സുരക്ഷ കര്‍ശനമാക്കുന്നു

ന്യൂഡല്‍ഹി: ഭരണസിരാ കേന്ദ്രമായ ഡല്‍ഹിയില്‍ സ്‌ഫോടനം ഉള്‍പ്പെടെ വന്‍ ഭീകരാക്രമണത്തിന് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ നീക്കം നടത്തുന്നതായി
ഡല്‍ഹി പൊലീസിന്റെ എഫ്‌ഐആര്‍. ഡിസംബര്‍ ഒന്നിന് ഡല്‍ഹി പൊലീസ് തയ്യാറാക്കിയ എഫ്‌ഐആറിലാണ് പാകിസ്താന്‍ കേന്ദ്രമായ ഭീകരസംഘടന ലഷ്‌കര്‍ ആക്രമണം നടത്താനുളള സാധ്യതകളെക്കുറിച്ച് പറയുന്നത്്. ദുജാന, ഉഖാഷ എന്നിങ്ങനെ രണ്ടുനേതാക്കളെ ലഷ്‌കര്‍ ആക്രമണത്തിനായി നിയോഗിച്ചെന്നും നേരത്തെ ഇവര്‍ ജമ്മു-കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നതായും ഡല്‍ഹി പൊലീസിലെ തീവ്രവാദ വിരുദ്ധ സെല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. നുമാന്‍, സൈദി, ഖുര്‍ഷിദ് എന്നിങ്ങനെ മൂന്നുതീവ്രവാദികള്‍ ഇവര്‍ക്ക് ആക്രമണത്തിനുളള സാഹചര്യങ്ങള്‍ ഒരുക്കുവാന്‍ സഹായിക്കുന്നുണ്ടെന്നും നഗരത്തിലെ തിരക്കേറിയ സ്ഥലങ്ങളിലും, പ്രധാനപ്പെട്ട വ്യക്തികളെയുമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ആക്രമണ ഭീഷണിയെ തുടര്‍ന്ന് വടക്കേന്ത്യയിലുടനീളം ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ദല്‍ഹി ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ് ഒരുക്കിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.