ഡിവൈഎഫ്‌ഐയ്ക്ക് മുഖമടച്ചുള്ള അടിയായി ദീപ ടീച്ചറുടേത്; സംഘടനയുടെ പോസ്റ്ററില്‍ തന്നെയെന്തിന് ഉള്‍പ്പെടുത്തി; ഡിവൈഎഫ്‌ഐയുടെത് ശുദ്ധ തെമ്മാടിത്തമെന്നും ദീപ നിശാന്ത്

മലപ്പുറം: പൊന്നാനി മാറഞ്ചേരിയില്‍ ഈ മാസം 11,12,13 തിയ്യതികളില്‍ നടക്കാന്‍ പോകുന്ന ഡിവൈഎഫ്‌ഐയുടെ പൊന്നാനി ബ്ലോക്ക് സമ്മേളനത്തോടനുബന്ധിച്ചുള്ള
പതാക-കൊടിമര-ദീപശിഖാ യാത്രയുടെ പോസ്റ്ററിലാണ് തൃശൂര്‍ കേരള വര്‍മ്മ കോളജിലെ അധ്യാപികയായ ദീപ നിശാന്തിന്റെ ചിത്രമുള്ളത്. തൃശൂര്‍ കേരളവര്‍മ്മ കോളജിലെ ബീഫ് ഫെസ്റ്റിന് അനുകൂലമായ അഭിപ്രായം എഫ്ബിയില്‍ രേഖപ്പെടുത്തിയതോടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ദീപ നിശാന്ത്. താനറിയാത്തൊരു പരിപാടിക്ക് തന്റെ ചിത്രംസഹിതം പ്രചാരണം നടത്തുന്നത് ശുദ്ധ തെമ്മാടിത്തരമായിപ്പോയെന്ന് ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതോടെയാണ് ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാക്കമ്മിറ്റി വെട്ടിലായത്.

teacher

താന്‍ അതിന് മാത്രം സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകയല്ലെന്നും ദീപ പറയുന്നു. സാമൂഹ്യ-സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ ഇടപെടുന്നുണ്ടോ ഭാവിയില്‍ ഇടപെടണോ എന്നതൊക്കെ എന്റെ വ്യക്തിപരരമായ കാര്യമാണ്. നിലവില്‍ അധ്യാപിക ജോലിയില്‍ പൂര്‍ണ്ണ തൃപ്തയാണ്. പ്രവര്‍ത്തനമേഖല വിപുലമാക്കുമ്പോള്‍ അറിയിച്ചോളാം. ഒരു വ്യക്തിയുടെ സ്വകാര്യതയെ അല്‍പ്പമെങ്കിലും മാനിക്കണമെന്ന് പറഞ്ഞുകൊണ്ട് ഡിവൈഎഫ്‌ഐയെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് ദീപയുടെ പോസ്റ്റില്‍. ദീപ നിശാന്തിന്റെ എഫ്ബി പോസ്റ്റിന് അഞ്ച് മണിക്കൂര്‍ കൊണ്ട് 4000ത്തിലധികം ആളുകള്‍ ലൈക്ക് ചെയ്യുകയും നൂറിലധികം കമ്മന്റുകളും നാനൂറിലധികം ഷെയറുകളും ഉണ്ടായി. ഡിവൈഎഫ്‌ഐയ്ക്ക് കനത്ത പ്രഹരത്തിനൊപ്പം സോഷ്യല്‍ മീഡിയയലൂടെയുള്ള പരിഹാസവും മാത്രമാണ് ഈ പോസ്റ്റ് കൊണ്ടുണ്ടായ ഏക ഗുണം.

© 2024 Live Kerala News. All Rights Reserved.