പത്ത് വയസ്സുവരെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് ഐഎസ് ഭീകരര്‍ സാമ്രാജ്യം ശക്തിപ്പെടുത്തുന്നു; കുട്ടി ഭീകരരെ ദൗത്യം ഏല്‍പ്പിക്കുകയാണ് ഐഎസ് ലക്ഷ്യം

വാഷിംഗ്ടണ്‍: പത്ത് വയസ്സുവരെയുള്ള കുട്ടികളെ റിക്രൂട്ട് ചെയ്ത് തങ്ങളുടെ സാമ്രാജ്യം ശക്തിപ്പെടുത്താനാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ നീക്കം. കുട്ടിതീവ്രവാദികള്‍ സിറിയന്‍ സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങളെ വധിക്കുന്ന വീഡിയോ ഐ.എസ് പുറത്ത് വിട്ടതിന് പിറകെയായിരുന്നു പാറ്റ്‌റൈഡറുടെ പ്രതികരണം. ആറ് കുട്ടികളും ഒരു ഐ.എസ് തീവ്രവാദിയും ബന്ദികളും ആണ് വീഡിയോയിലുള്ളത്. നേതാവിന്റെ ആഹ്വാനപ്രകാരം ഇതില്‍ അഞ്ച് കുട്ടികള്‍ ബന്ദികളെ വെടിവച്ചും, ഒരു കുട്ടി ബന്ദിയെ കഴുത്തറുതും കൊല്ലുന്ന രംഗങ്ങള്‍ വീഡിയോയിലുണ്ട്. ഇതിനൊപ്പമുള്ള മറ്റൊരു വീഡിയോയില്‍ നിരവധി കുട്ടികള്‍ മതഗ്രന്ഥങ്ങള്‍ വായിക്കുന്നതിന്റേയും ആയുധപരിശീലനത്തിലേര്‍പ്പെടുന്നതിന്റേയും ദൃശ്യങ്ങളാണുള്ളത്. തീവ്രവാദിക്യാമ്പില്‍ പരിശീലനം നേടിയ കുട്ടികളെ കാവല്‍ഭടന്‍മാരായും ചാരന്‍മാരായുമൊക്കെയാണ് ഇത്രകാലം ഐഎസ് ഭീകരര്‍ ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ബന്ദികളെ കൊലപ്പെടുത്താനും കുട്ടികളെയാണ് ഐ.എസ് ഉപയോഗിക്കുന്നത്.

ISIS-Children-0141418014693-e1437668597346

മണങ്ങളില്‍ വന്‍തോതില്‍ ആള്‍നഷ്ടം സംഭവിച്ചതോടെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത്. പത്ത് വയസ്സുകാരടക്കം നിരവധി ബാലന്‍മാരെയാണ് ഐഎസ് തീവ്രവാദികള്‍ റിക്രൂട്ട് ചെയ്യുന്നത്. നേരത്തെയും ഐ.എസ് ക്യാമ്പുകളില്‍ കുട്ടികളുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചു കാലമായി ഇതു വലിയ രീതിയില്‍ വര്‍ധിച്ചെന്ന് അമേരിക്കന്‍ മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡര്‍ കേണല്‍ പാറ്റ് റൈഡര്‍ പറയുന്നു. സഖ്യകക്ഷികള്‍ ആക്രമണം ശക്തമാക്കിയതോടെ വന്‍ആള്‍നാശമാണ് ഐ.എസിനുണ്ടായത്. പത്ത് വയസുകാരെയടക്കം അവര്‍ യുദ്ധമുഖത്തേക്ക് അയക്കുന്നത് തീര്‍ത്തും മനുഷ്യത്വരഹിതവും, നിയമവിരുദ്ധവുമായ കാര്യമാണിത് റൈഡര്‍ ചൂണ്ടിക്കാട്ടി. 23,000മുതല്‍ 33,000വരെ തീവ്രവാദികള്‍ ഇതുവരെയുള്ള ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടന്നാണ് അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ വിലയിരുത്തല്‍. ഐഎസിനെ മുച്ചൂടും നശിപ്പിക്കാനുള്ള തന്ത്രം ലോകരാജ്യങ്ങള്‍ ആലോചിക്കുമ്പോഴാണ് പുതിയനീക്കം.

© 2024 Live Kerala News. All Rights Reserved.