ബ്ലൗസിന്റെ ഹൂക്കഴിച്ച് തുറന്നിട്ട് വാര്‍ത്ത വായിച്ച അവതാരയ്ക്ക് ജോലി പോയി; മാറിടം കാണിച്ചു വാര്‍ത്തവായിച്ചതാണ് വിനയായത്

ടിറാന: അല്‍ബേനിയന്‍ ടെലിവിഷന്‍ ചാനലിന് വേണ്ടി ബഌസിന്റെ ഹുക്ക് പൂര്‍ണ്ണമായും തുറന്നിട്ട് ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കാനുള്ള വെല്ലുവിളി ഏറ്റെടുത്ത എന്‍കി ബ്രാക്കാജ് എന്ന 21 കാരിയുടെ ജോലിയാണ് പോയത്. മാറിടം തുറന്ന് കാണിച്ച് ന്യൂസ് ചാനലില്‍ വാര്‍ത്താവായനക്കാരിയായി ലോകശ്രദ്ധ പിടിച്ച ടെലിവിഷന്‍ പ്രസന്റര്‍ക്ക് പ്‌ളേബോയി മാഗസിന്റെ ചൂടന്‍ ഫോട്ടോഷൂട്ടിന് കരാര്‍ ചെയ്തതിന് പിന്നാലെയാണ് പണിപോയത്. മാറിടം തുറന്നിട്ട് വാര്‍ത്ത വായിച്ച് നാട്ടുകാരുടെ കണ്ണുതള്ളിച്ചതിന് തൊട്ടുപിന്നാലെ ഇവര്‍ ആഗോള മാസികയുടെ സെക്‌സി ഫോട്ടോഷൂട്ട് വാഗ്ദാനം സ്വീകരിക്കുകയും ചെയ്തു. ഓഫര്‍ സ്വീകരിച്ചതിന് പിന്നാലെ 21 കാരിയെ സസ്‌പെന്റ് ചെയ്തുകൊണ്ടുള്ള ഓര്‍ഡര്‍ എത്തി. ഇവര്‍ക്ക് പകരം ഗ്രേറ്റാ ഹോക്‌സ്ഹാ എന്ന 21 കാരിയെ പുതിയതായി ചാനല്‍ എടുക്കുകയും ഇവര്‍ ചാനലിന്റെ നയമായ മാറിടം കാട്ടിയുള്ള വാര്‍ത്തവായന തുടങ്ങുകയും ചെയ്തു.
അതേസമയം വാര്‍ത്തകളിലെ സ്വതന്ത്ര നിലപാട് അവതരിപ്പിക്കാന്‍ പുതിയ മുഖം വേണമെന്ന കാഴ്ചപ്പാടാണ് ബ്രാക്കാജിനെ നീക്കിയതിന്റെ യഥാര്‍ത്ഥ കാരണമെന്ന് ഇസ്‌മെത് പറയുന്നു. അല്‍ബേനിയയിലെ മിക്കവാറും എല്ലാ ടെലിവിഷന്‍ ചാനലുകളും ഒരേ രീതിയിലുള്ള വാര്‍ത്തകളും ഒരേ മുഖങ്ങളുമാണ് നല്‍കുന്നത്. ഇതില്‍ നിന്നുള്ള ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി പുതുമുഖത്തെ പരീക്ഷിക്കുകയായിരുന്നു. എ അല്‍ബേനിയയിലെ ഒരു സര്‍വകലാശാലയില്‍ പബഌക് റിലേഷന്‍ വിദ്യാര്‍ത്ഥിയാണ് ബ്രാക്കോജ്. അത്ഭുതം തോന്നാമെങ്കിലും അവിടെയൊക്കെ ഇതൊക്കെ കണ്ടാലെ ജനം വാര്‍ത്ത കാണു.

© 2024 Live Kerala News. All Rights Reserved.