ചെന്നൈയിലെ പെന്തക്കോസ്ത് വിശ്വാസികളെ കര്‍ത്താവ് സംരക്ഷിക്കുമോ? എഴുത്തുപുര പോര്‍ട്ടലിന്റെ ആശങ്കയെ വര്‍ഗീയതയെന്ന് വിളിക്കണം

ചെന്നൈ: പ്രളയക്കെടുതിയിലകപ്പെട്ട ചെന്നൈയിലെ ജനങ്ങള്‍ക്കായി ലോകം മുഴുവന്‍ പ്രാര്‍ഥിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്യുമ്പോഴാണ് പെന്തക്കോസ്ത് വിശ്വാസികള്‍ക്ക് വേണ്ടിമാത്രം അവരുടെ പോര്‍ട്ടല്‍ വിലപിക്കുന്നത്. ചെന്നൈയില്‍ അകപ്പെട്ട തങ്ങളുടെ വിശ്വാസികളുടെ ജീവിതവും ആശങ്കയ്ക്കും മാത്രം വില കല്‍പ്പിക്കുന്ന രീതിയിലാണ് എഴുത്തുപുര പോര്‍ട്ടല്‍ ഈ അവസരത്തില്‍പോലും വര്‍ഗീയമായി ചിന്തിക്കുന്നത്. തങ്ങളുടെ വിഭാഗത്തിന്റെ ക്ഷേമത്തിനും ആത്മീയകാര്യങ്ങള്‍ക്കുംവേണ്ടി തുടങ്ങിയ പോര്‍ട്ടലായിരിക്കും എഴുത്തുപുര. എന്നാല്‍ ചെന്നൈയിലെ ഇപ്പോഴത്തെ അവസ്ഥയില്‍ മതമൗലീകവാദികള്‍പോലും തോറ്റുപോകുന്ന വര്‍ഗീയതയാണ് പെന്തക്കോസ്ത് സഭയുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലുള്ളത്. ജാതിയോ മതമോ സ്റ്റാറ്റസോ പോലും നോക്കാതെ മന്ത്രിമാരും സിനിമക്കാരും വ്യവസായികളും സാധാരണക്കാരും കൈകോര്‍ത്താണ് ചെന്നൈയിലെ ഒറ്റപ്പെട്ട ജനങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇതെല്ലാം മറന്നുകൊണ്ടാണ് പെന്തക്കോസ്ത് സഭ തങ്ങളുടെ വിശ്വാസികള്‍ക്ക് വേണ്ടി മാത്രം കണ്ണീര്‍പൊഴിക്കുന്നത്. തങ്ങളുടെ ആരാധനാലയങ്ങളുടെയും വിശ്വാസികളുടെയും ദുരിതത്തില്‍മാത്രം മനംനൊന്ത് പ്രാര്‍ഥിക്കുന്നവരെ എന്ത് പേര് ചൊല്ലി വിളിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ

http://www.malayalamchristian.news/breaking-news/5410.

© 2024 Live Kerala News. All Rights Reserved.