ഇങ്ങനെയും ചില അമ്മമാരുണ്ട്; അഞ്ചുവയസ്സുകാരിയെ വെള്ളംപോലും കൊടുക്കാതെ പട്ടിണിക്കിട്ട മാതാവ് അറസ്റ്റില്‍

ഒക്ലാഹോമ സിറ്റി: കാലത്തിന്റെ കുത്തൊഴുത്തില്‍ കുടുംബവ്യവസ്ഥിതി തന്നെ മാറിമറയുന്നു. അങ്ങനെയാണ് സ്വന്തം അമ്മപോലും കുഞ്ഞിനോട് ക്രൂരത കാട്ടുന്നത്.
അഞ്ച് വയസുകാരിയായ മകളെ കുടിവെള്ളം പോലും നല്‍കാതെ ദിവസങ്ങളോളം പട്ടിണിയ്ക്കിട്ട അമ്മയാണ് അറസ്റ്റിലായിരിക്കുന്നത്. ഒക്ലാഹോമ സ്വദേശിനിയായ 25കാരിയാണ് അറസ്റ്റിലായത്. പോഷകാഹാരക്കുറവും നിര്‍ജലീകരണവും സംഭവിച്ച കുട്ടിയ്ക്ക് തുടര്‍ച്ചായി വൈദ്യ പരിശോധന പോലും അമ്മ നിഷേധിച്ചതായി പൊലീസ് കണ്ടെത്തി . ക്രിസ്റ്റീന കാള്‍ഹൂന്‍ എന്ന യുവതിയാണ് പൊലീസ് പിടിയിലായത്. ശ്വസിയ്ക്കാന്‍ പോവും ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു കുഞ്ഞ്. അഞ്ച് വയസുണ്ടെങ്കിലും വെറും എട്ട് കിലോഗ്രാം മാത്രം ഭാരമാണ് കുഞ്ഞിനുള്ളത്. അമ്മയുടെ തുടര്‍ച്ചായായ അവഗണനയാണ് കുട്ടിയെ ഇത്തരത്തില്‍ രോഗിയും അവശയുമാക്കിയതെന്ന് പൊലീസ് പറയുന്നു. ഈ വര്‍ഷം ആദ്യവും കുഞ്ഞിനെ അവഗണിച്ചതിനെതിരെ ഒക്ലാഹോമ മനുഷ്യാവകാശ വിഭാഗം യുവതിയ്‌ക്കെതിരെ അന്വേഷണം നടത്തിയിരുന്നു. പൊലീസ് പിടിയിലായ യുവതിയെ ജാമ്യത്തില്‍ വിടണമെങ്കില്‍ ഒരുലക്ഷം ഡോളര്‍ നല്‍കണം. കുട്ടിയുടെ അവസ്ഥ കണ്ടിട്ടും പൊലീസിനെ അറിയിക്കാത്തതിന് മറ്റുള്ളവര്‍ക്കെതിരെയും കേസെടുക്കാന്‍ സാധ്യതയുണ്ട്. രണ്ടാനമ്മയുടെ പീഡനം പലപ്പോഴും പുറത്തുവരാറുണ്ട്. എന്നാല്‍ ഈയടുത്തകാലത്തായി അമ്മ തന്നെയാണ് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്നത്.