കോപ്പ അമേരിക്ക : രണ്ടാം മത്സരം സമനില

ചിലി: കോപ്പയിലെ രണ്ടാം മത്സരത്തില്‍ ബൊളീവിയയും മെക്‌സിക്കോയും സമനിലയില്‍ പിരിഞ്ഞു. ആദ്യപകുതിയില്‍ ബൊളീവിയയുടേയും രണ്ടാം പകുതിയില്‍ മെക്‌സിക്കോയുടേയും ആക്രമണമായിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം രാത്രി 12 ന് ഉറൂഗ്വെ ജമൈക്കയെയും പുലര്‍ച്ചെ 3ന് അര്‍ജന്റീന പരാഗ്വയെയും നേരിടും. ലയണല്‍ മെസിക്കു മുമ്പ് അര്‍ജന്റീന യുവ ഹീറോ ആയി ആഘോഷിച്ച കാര്‍ലോസ് ടെവസ് മെസിക്കൊപ്പം വീണ്ടും അണിനിരക്കുന്നു എന്ന പ്രത്യേകതയും ഇന്നുണ്ട്.