മൈക്രോഫിനാല്‍സ് പദ്ധതിയില്‍ വെള്ളാപ്പള്ളിയെ കുടുക്കാന്‍ വിഎസ്; അഴിമതിക്കെതിരെ വിഎസ് കോടതിയില്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് പദ്ധതിയിലെ അഴിമതിക്കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. എപദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിലാണ് വി.എസിന്റെ ഹര്‍ജി സമര്‍പ്പണം.വെള്ളാപ്പള്ളിയുടെ സമത്വം മുന്നേറ്റ യാത്ര ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് വി.എസ്. ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സമത്വ മുന്നേറ്റ യാത്രയ്ക്കുശേഷം യോഗം നേതൃത്വം നല്‍കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുന്നത്. പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ അഭിമാനപദ്ധതിയായ മൈക്രോഫിനാന്‍സിനെ കുറിച്ച് വ്യാപകമായി പരാതിയാണ് ഉയരുന്നത്. പദ്ധതി അനുസരിച്ച് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. കൂടിയ പലിശ ഈടാക്കുന്നതും യോഗം ഭാരവാഹികള്‍ വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കാത്തത്മൂലം വായ്പയെടുത്തവര്‍ ജപ്തിഭീഷണിയിലായെന്നുമായിരുന്നു പ്രധാന പരാതികള്‍. മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്് എന്‍ഡിപി യൂണിയന്‍ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റും കെപ്‌കോ ചെയര്‍മാനുമായാ കെ.പത്മകുമാറിനെ പ്രതിയാക്കി കഴിഞ്ഞ മാസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ മണ്ണൂത്തി യൂണിയന്‍ കണ്‍വീനര്‍ പവിത്രന്‍ അടക്കം നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.