കാലിഫോര്‍ണിയയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തില്‍ സായുധസംഘം ഭീകരാക്രമണം നടത്തി; 14 പേര്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഭിന്നശേഷിക്കാര്‍ക്കായുള്ള സ്ഥാപനത്തിലാണ് സായുധ സംഘത്തിന്റെ വെടിവെപ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടത്. 14 പേര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ ആക്രമണം ഉണ്ടായത്. ഭീകരാക്രമണം ആണെന്ന് സംശയിക്കുന്നു. അക്രമി സംഘത്തില്‍പ്പെട്ടതെന്ന് കരുതുന്ന ഒരു പുരുഷനും സ്ത്രീയും സുരക്ഷാ സേനയുടെ വെടിവെപ്പില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് പാര്‍ട്ടി നടക്കുന്ന സ്ഥലത്താണ് അക്രമം നടന്നത്. ബുള്ളറ്റ് പ്രുഫ് ധരിച്ച മൂന്ന് പേരാണ് കെട്ടിടത്തിനുള്ളില്‍ വെടിവെപ്പ് നടത്തിയതെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ സ്‌ഫോടകവസ്തുവെച്ചതായും സംശയമുണ്ട്. വെടിയേറ്റ 20 പേരെ ആസ്പത്രിയിലേക്ക് മാറ്റിയതായി സാന്‍ ബെര്‍നാഡിനോ ഫയര്‍ സര്‍വീസ് വ്യക്തമാക്കി. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.