ഉമ്മന്‍ചാണ്ടിയും സരിതയെ ലൈംഗികമായി ഉപയോഗിച്ചെന്ന് ബിജുരാധാകൃഷ്ണന്‍; അവാസ്തവമെന്ന് സരിത; തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി; നിയമസഭയില്‍ ബഹളം

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയും സരിത എസ് നായരെ ലൈംഗികമായി ഉപയോഗിച്ചെന്നും ദൃശ്യങ്ങള്‍ കമ്മീഷന് നല്‍കാമെന്നും ബിജുരാധാകൃഷ്ണന്‍ മൊഴി നല്‍കിയത് ഞെട്ടലോടെയാണ് കേരളം ശ്രവിച്ചത്. ബിജുവിന്റേത് വില കുറഞ്ഞ ആരോപണമാണെന്നും ഉമ്മന്‍ചാണ്ടിയെ കാരണവരുടെ സ്ഥാനത്താണ് കാണുന്നതതെന്നും പറഞ്ഞ് സരിത രംഗത്തുവന്നിരുന്നു. ബിജുവിനെതിരെ നിയമനടപടിക്ക് പോകുമെന്നും സ രിത വ്യക്തമാക്കി. തനിക്കെതിരെയുള്ള ആരോപണം തെളിഞ്ഞാല്‍ അതോടെ പൊതുപ്രവര്‍ത്തനത്തിന് ഫുള്‍സ്റ്റോപ്പിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ബിജുരാധാകൃഷ്ണന്‍ ഇന്നും ആവര്‍ത്തിച്ചു.സംഭവത്തെച്ചൊല്ലി നിയമസഭയില്‍ ബഹളമുണ്ടായി.തുര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. ബിജുവിന്റെ ആരോപണം ശരിയാകരുതേയെന്നാണ് തന്റെ ആഗ്രഹമെന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കേരളം ലജ്ജിച്ച് തലതാഴ്‌ത്തേണ്ട അവസ്ഥയാണെന്നും വി എസ് പറഞ്ഞു.  ഉമ്മന്‍ചാണ്ടിയെക്കൂടാതെ മന്ത്രി കെ പി അനില്‍കുമാര്‍, അദേഹത്തിന്റെ പേഴസ്‌നല്‍ അസിസ്റ്റന്റ് പി എ നസറുള്ള, ആര്യാടന്‍ ഷൗക്കത്ത്, ഹൈബി ഈഡന്‍, ഷിബു ബേബി ജോണ്‍ എന്നിവരുടെ പേരുകളാണുള്ളത്. ഇവര്‍ക്ക് സരിതയുമായുള്ള വഴിവിട്ട ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ താന്‍ ഉമ്മന്‍ചാണ്ടിയെ കാണിച്ചിരുന്നു. ആറാമന്‍ മുഖ്യമന്ത്രിയായതിനാല്‍ അദേഹത്തിന്റെ തെളിവായുള്ള ദൃശ്യം കാണിച്ചിരുന്നില്ല. കമ്മീഷന്‍ ആവശ്യപ്പെടുന്ന പക്ഷം ദൃശ്യങ്ങള്‍ കൈമാറും. പാണക്കാട് ബഷീറലി തങ്ങള്‍ക്കും സരിതയുമായി അവിഹിത ബന്ധമുണ്ട്. ഇത് തന്റെ മരണമൊഴിയായിരിക്കുമെന്ന് പറഞ്ഞ് ബിജു രാധാകൃഷ്ണന്‍ പൊട്ടിക്കരഞ്ഞു.

chandy-759

സോളാറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്ന ആരോപണവുംബിജു രാധാകൃഷ്ണന്‍ ഉന്നയിച്ചു. ടീം സോളാറുമായി ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് ബന്ധമുണ്ട്. ടീമിന്റെ ഭാഗമാണ് അദേഹവും. വളര്‍ച്ചയിലും, തളര്‍ച്ചയിലും മുഖ്യമന്ത്രിക്കും ഓഫിസിനും പങ്കുണ്ട്. തന്റെ ജീവനക്കാര്‍ക്ക് മൊഴി ഭീഷണിയാകുമെന്ന പേടിയുണ്ടെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും ഇടുക്കിയില്‍ കാറ്റാടിപ്പാടം സ്ഥാപിക്കുവാന്‍ 150 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ബിജു നല്‍കിയ മൊഴിയിലുണ്ട്.

saritha

 

ടീം സോളാറിന്റെ ലാഭവിഹിതം 6040 എന്ന രീതിയില്‍ വീതിച്ചെടുക്കാന്‍ ആയിരുന്നു ധാരണ. സലീംരാജ് ആവശ്യപ്പെട്ടതനുസരിച്ചാണ് പണം നല്‍കിയതെന്നും അഞ്ചുകോടി പത്തുലക്ഷം നേരിട്ടുനല്‍കിയെന്നും തുടര്‍ന്ന് ബാക്കിയുളള പണം ജിക്കു, ജോപ്പന്‍ എന്നിവരുടെ കൈവശം കൊടുക്കുകയായിരുന്നുവെന്നും ബിജു വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനും ടീം സോളാറിന്റെ ഭാഗമായിരുന്നുവെന്ന കാര്യവും ബിജു കമ്മീഷനില്‍ നല്‍കിയ മൊഴിയിലുണ്ട്. ഏറെ ഗൗരവതരമായ വെളിപ്പെടുത്തലാണ് ബിജുരാധാകൃഷ്ണന്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയിട്ടുള്ളത്. ഉമ്മന്‍ചാണ്ടിയും സരിത ലൈംഗികമായി ഉപയോഗിച്ചതിന്റെ ദൃശ്യങ്ങള്‍ ബിജുരാധാകൃഷ്ണന്‍ കമ്മീഷനും മാധ്യമങ്ങള്‍ക്കും കൈമാറിയാല്‍ സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷമാകും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകും.

© 2024 Live Kerala News. All Rights Reserved.