പെഷാവറിലെ സൈനിക സ്‌കൂളില്‍ കൂട്ടക്കൊല നടത്തിയ നാലു പേരെ പാകിസ്താന്‍ തൂക്കിലേറ്റി.

പെഷാവറിലെ സൈനിക സ്‌കൂളില്‍ കൂട്ടക്കൊല നടത്തിയ നാലു പേരെ പാകിസ്താന്‍ തൂക്കിലേറ്റി.
പട്ടാള കോടതി വധശിക്ഷ വിധിച്ചവരെയാണ് തൂക്കിലേറ്റിയത്. ആക്രമണത്തിന് തീവ്രവാദികള്‍ക്ക് സഹായം ചെയ്തൂ എന്നതാണ് ഇവര്‍ കുറ്റം. നാലുപേരെയാണ് തൂക്കിലേറ്റിയത്. പാകിസ്താന്‍ താലിബാെന്റ ചെറു വിഭാഗത്തില്‍ പെട്ടവരാണ് ഇവര്‍. പടിഞ്ഞാറന്‍ നഗരമായ കൊഹാത്തിലെ ജയിലില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് ശിക്ഷ നടപ്പാക്കിയത്. 2014 ഡിസംബര്‍ 16നാണ് പെഷാവറിലെ സൈനിക സ്‌കൂളില്‍ തീവ്രവാദികള്‍ ആക്രമിച്ചു കയറി കുട്ടികള്‍ അടക്കം 150 പേരെ കൊലപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.