ആരെ കൊന്നും ബീഫ് ഫെസ്റ്റ് തടയുമെന്ന് ബി ജെ പി എം എല്‍ എ രാജ സിംഗ്

തെലങ്കാനയിലെ ഗോഷ്മാല്‍ മണ്ഡലത്തില്‍ നിന്നുള്ള ബി ജെ പി എം എല്‍ എ രാജ സിംഗ് ആണ് വിവാദ പ്രസ്താവനയുമായി രംഗത്തെത്തിയത്. ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നടത്തുമെന്നറിയിച്ച ബീഫ് ഫെസ്റ്റിനെതിരെയാണ്് എം എല്‍ എ പ്രതിഷേധവുമായെത്തിയത്. പശുവിനെ സംരക്ഷിക്കാന്‍ ആരെ കൊല്ലേണ്ടി വന്നാലും അതിനും തയ്യാറാണെന്നായിരുന്നു എം എല്‍ എയുടെ പ്രസ്താവന. ഡിസംബര്‍ പത്തിന് ബീഫ് ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് ഒസ്മാനിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രഖ്യാപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.