കേരളത്തില്‍ ഫോണ്‍ സെക്‌സിന്റെ കാലം; രാത്രികളില്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങള്‍ വ്യാപകം; സൈബര്‍ സെല്ലിന്റെ അന്വേഷണത്തിലാണ് കണ്ടെത്തല്‍

കൊച്ചി: മധ്യവയസ്‌കനായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. സൈബര്‍ രംഗത്ത് സജീവ ഇടപെടല്‍. ചാറ്റിങ്ങ് പ്രധാന വിനോദം. ചാറ്റിനിടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി സൗഹൃദമായി. ഐഡി വെളിപ്പെടുത്താതെ സംസാരം ലൈംഗിക കാര്യങ്ങളിലേക്ക് കടന്നു. അകലാന്‍ കഴിയാത്തവിധം ബന്ധംവളര്‍ന്നതോടെ പെണ്‍കുട്ടിയുടെ ആവശ്യപ്രകാരം ഫോട്ടോ കൈമാറി. ഫോട്ടോ കിട്ടിയതോടെ മറുവശത്തുനിന്നും മറുപടിയില്ലാതായി. അടുത്ത ബന്ധുവായ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോഴാണ് മാസങ്ങളായി സെക്‌സ് ചാറ്റ് നടത്തിയിരുന്നത് ആരാണെന്ന് ഉദ്യോഗസ്ഥന് ബോധ്യമായത്. ഇങ്ങനെ നിരവധി കേസുകളാണിപ്പോള്‍ പുറത്തുവരുന്നത്.
ഒരു കൊലപാതക കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി സംഭവം നടന്ന സ്ഥലത്തെ മൊബൈല്‍ ടവറിനു കീഴിലെ ഫോണ്‍ വിളികള്‍ പരിശോധിക്കുകയായിരുന്നു സൈബര്‍ പോലീസ്. രാത്രി 11 മണിക്കുശേഷം വിളിച്ച അര മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഫോണ്‍വിളികള്‍ പരിശോധിച്ച സൈബര്‍ സംഘം ഞെട്ടി. എല്ലാം ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍. രാത്രി ഫോണ്‍ സെക്‌സില്‍ ഏര്‍പ്പെടുന്നവരുടെ എണ്ണം അസാധാരണമാം വിധം വര്‍ധിക്കുന്നു. കൊലപാതകത്തെക്കുറിച്ച് സൈബര്‍ സംഘത്തിന് തുമ്പൊന്നും കിട്ടിയില്ല. പക്ഷേ ഫോണ്‍ സെക്‌സ് വര്‍ധിക്കുന്നതായി കണ്ടെത്തി. ഭര്‍ത്താവ് വീട്ടിലില്ലാത്ത വീട്ടമ്മമാരാണ് ഏറ്റവും കൂടുതല്‍ ഫോണ്‍ രതിയിലേര്‍പ്പെടുന്നത്. 20നും 30നും ഇടയില്‍ പ്രായമുള്ള യുവാക്കളുമായാണ് കൂടുതലും രാത്രിസംസാരം.

woman-underwear-using-smartphone-bed

ഫോണ്‍വഴി മോശമായി പെരുമാറുക, കബളിപ്പിക്കുക, ഫോണ്‍വഴി പരിചയപ്പെട്ട് ലൈംഗികമായി പീഡിപ്പിക്കുക തുടങ്ങിയ സംഭവങ്ങളില്‍ 2007ല്‍ കേരള പോലീസിന്റെ ഹൈടെക്‌സെല്‍ രജിസ്റ്റര്‍ ചെയ്തത് 105 കേസുകളാണ്. എന്നാല്‍, 2010ല്‍ ഇത് 1005 ആയി വര്‍ധിച്ചു. 2013ല്‍ ഇത് 1062 ആയി ഉയര്‍ന്നു. ഫോണ്‍ രതിയില്‍ കുടുങ്ങി മാനസികമായി തകര്‍ന്ന് മനശാസ്ത്രജ്ഞരെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിഗദ്ധരും വ്യക്തമാക്കുന്നു. മനശാസ്ത്രജ്ഞരുടെ മുന്നിലെത്തിയ ചില സംഭവങ്ങള്‍ !െഞട്ടിക്കുന്നതായിരുന്നു. 2009ല്‍ സൈബര്‍ മേഖലയുമായി ബന്ധപ്പെട്ട 36,976 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2010ല്‍ ഇത് 69,970 ആയും 2011ല്‍ 73,605 ആയും ഉയര്‍ന്നു. 2014ലെ കണക്കനുസരിച്ച് ഇത് 87,000ത്തിനു മുകളിലാണ്. സ്ത്രീകളാണ് പലതിനും മുന്‍കൈയെടുക്കുന്നതെന്നും സംസാരത്തില്‍ വ്യക്തമാണെന്നും കണ്ടെത്തലുണ്ട്. വാട്ട്‌സ് ആപ്പിലൂടെയുള്ളത് ഇതിലും ഇരട്ടിയാകാനാണ് സാധ്യതയെന്ന് സൈബര്‍ ക്രൈം അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ പറയുന്നു

© 2024 Live Kerala News. All Rights Reserved.