പന്ത്രണ്ടായിരം കോടിയുടെ അഴിമതിക്കേസ്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിക്ക് ജാമ്യം

ധാക്ക: ലോകത്തിലെതന്നെ ഏറ്റവും വലിയ അഴിമതിക്കേസ് എന്ന് വേണമെന്ന് ഇതിനെ വിളിക്കാം. 12,000 കോടി രൂപയുടെ അഴിമതി ആരോപിക്കപ്പെട്ട കേസില്‍ കോടതിയില്‍ കീഴടങ്ങിയ ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ജാമ്യം അനുവദിച്ചു. 2001-06 കാലത്ത് പ്രധാനമന്ത്രിയായിരിക്കെ കനേഡിയന്‍ കമ്പനിയുമായി നടത്തിയ വാതക ഇന്ധന ഇടപാടില്‍ അഴിമതി നടന്നതായാണ് കേസ്. എഴുപതുകാരിയായ മുന്‍ പ്രധാനമന്ത്രിക്ക് 28നു വിചാരണയ്ക്ക് ഹാജരാകണമെന്ന നിബന്ധനയോടെയാണ് ആരോഗ്യസ്ഥിതി പരിഗണിച്ച് ജാമ്യം അനുവദിച്ചത്. ഖാലിദ സിയയുടെ ബംഗ്ലദേശ് നാഷനലിസ്റ്റ് പാര്‍ട്ടിക്കാരായ രണ്ടു മുന്‍ മന്ത്രിമാരും കേസില്‍ പ്രതികളാണ്. അഴിമതിക്കേസില്‍ ഖാസിയയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ അന്വേഷണസംഘം കണ്ടെത്തിയതായാണ് വിവരം.

© 2024 Live Kerala News. All Rights Reserved.