നിയമസഭയില്‍ ബജറ്റ് തടസ്സപ്പെടുത്തുകയും ഡയസ് തകര്‍ക്കുകയും ചെയ്ത സംഭവം; ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസ്, കുറ്റപത്രം

തിരുവനന്തപുരം: ബാര്‍ക്കോഴക്കേസില്‍ ധനമന്ത്രിയായിരുന്ന കെഎം മാണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നടത്തിയ കയ്യാങ്കളി ദേശീയതലത്തില്‍തന്നെ വലിയ ചര്‍ച്ചയായിരുന്നു. സഭില്‍ കയ്യാങ്കളിയും സ്പീക്കറുടെ ഡയസ് തകര്‍ക്കുകയും ചെയ്തിരുന്നു. നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് ആറ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്്. കെഎം മാണി ധനമന്ത്രിയായിരിക്കെ നിയമസഭയില്‍ ബജറ്റ് തടഞ്ഞതുമായ ബന്ധപ്പെട്ട് സ്പീക്കറുടെ ഡയസ് തകര്‍ത്ത സംഭവത്തിലാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സ്പീക്കറുടെ ചേംബര്‍ തകര്‍ത്തതുള്‍പ്പെടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചതില്‍ ഇപി ജയരാജന്‍, കെടി ജലീല്‍ ,സികെ ശിവദാസന്‍, വി ശിവന്‍കുട്ടി. കെകെ ലതിക എന്നിവര്‍ക്കെതിരെയാണ് കേസ്.
നിയമസഭയിലെ സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ മ്യൂസിയം പോലീസാണ് കേസെടുത്തിരുന്നത്. സഭയില്‍ നാശനഷ്ടം വരുത്തിയതിനാണു കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരുന്നത്. സംഭവം നാളെ നിയമസഭയിന്‍ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കാരണമനായേക്കും. ഭരണപക്ഷം നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അത് നാളെ സഭയില്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇപ്പോള്‍ ഇപ്പോള്‍ കേസെടുത്തിരിക്കുന്നതെന്ന് സിപിഎം സംസ്ഥാനകമ്മിറ്റിയംഗം ഇ പി ജയരാജന്‍ ആരോപിച്ചു.

© 2024 Live Kerala News. All Rights Reserved.