സെനിക താവളത്തില്‍ കൂടുതല്‍ വ്യോമവേധ മിസൈലുകള്‍ റഷ്യ സ്ഥാപിച്ചു; തുര്‍ക്കിയെ വരിഞ്ഞുകെട്ടി റഷ്യ; പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം

മോസ്‌കോ: ഐ എസിനെ നേരിടാനുള്ള റഷ്യയുടെ നീക്കത്തെ തകര്‍ത്ത തുര്‍ക്കിയെ ലക്ഷ്യംവച്ച് റഷ്യയുടെ സൈനിക നീക്കം ശക്തമായി. സിറിയന്‍ അതിര്‍ത്തിയില്‍ യുദ്ധവിമാനം വെടിവെച്ചിട്ടതിന് പ്രതികാരമായി തുര്‍ക്കിക്കെതിരെ റഷ്യ സാമ്പത്തിക ഉപരോധം തുടങ്ങി. തുര്‍ക്കിയില്‍നിന്നുള്ള ഇറക്കുമതിക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയതിനുപുറമെ റഷ്യയില്‍ തുര്‍ക്കി കമ്പനികള്‍ക്കും തുര്‍ക്കി പൗരന്മാര്‍ക്കും പ്രവര്‍ത്തന നിരോധം പ്രഖ്യാപിക്കുന്ന ഉത്തരവില്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്‍ ഒപ്പുവെച്ചു. വിമാന സര്‍വീസും നിര്‍ത്തലാക്കി. പശ്ചിമേഷ്യയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുമ്പോള്‍ നാറ്റോ ഉള്‍പ്പെടെ മൗനത്തില്‍. സിറിയിയലെ റഷ്യയുടെ എ റഷ്യന്‍ വിമാനങ്ങള്‍ക്കുനേരെയുണ്ടാകുന്ന ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നല്‍കുമെന്ന് വ്യക്തമാക്കിയാണ് റഷ്യയുടെ പുതിയ മിസൈല്‍ വിന്യാസം. സൈനിക നീക്കം ശക്തമാക്കിയ പശ്ചാത്തലത്തില്‍ റഷ്യയ്ക്ക് മുന്നറിയിപ്പുമായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍ രംഗത്തെത്തിയിരുന്നു, റഷ്യ തീ കൊണ്ട് കളിക്കരുതെന്നാണ് എര്‍ദോഗന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് പുതിയ നീക്കം.

rus

ദീര്‍ഘദൂര ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ പോന്ന എസ്400 മിസൈലുകളാണ് റഷ്യ പുതുതായി എത്തിച്ചത്. മേഖലയിലെ റഷ്യന്‍ യുദ്ധവിമാനങ്ങളെ ലക്ഷ്യമിടുന്ന ഏതിനെയും തകര്‍ക്കുകയെന്നാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുര്‍ക്കി അതിര്‍ത്തിയില്‍നിന്ന് 50 കിലോമീറ്റര്‍ മാറിയുള്ള ഭാഗത്താണ് ദീര്‍ഘദൂര എസ്400 മിസൈലുകള്‍ റഷ്യ ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ളത്. ബാഷര്‍ അല്‍ അസദിനെതിരെയുള്ള നീക്കങ്ങളെ പ്രതിരോധിക്കാനാണ് ഈ താവളം റഷ്യ ഉപയോഗിക്കുന്നത്. സൈനിക നീക്കങ്ങളും മുന്നൊരുക്കങ്ങളും ശക്തമാക്കിയതിനൊപ്പം തുര്‍ക്കിയുമായുള്ള വിസാ രഹിത സഞ്ചാരവും റഷ്യ റദ്ദാക്കി്. തുര്‍ക്കിയിലുള്ളം വിനോദസഞ്ചാരികളോട് അടിയന്തരമായ നാട്ടിലേക്ക് മടങ്ങാനും റഷ്യ നിര്‍ദേശിച്ചു. രണ്ടുമുന്ന് ദിവസത്തിനകം എല്ലാവരും തുര്‍ക്കി വിടണമെന്നാണ് റഷ്യയുടെ നിര്‍ദേശം. തദേശിയരെ തുര്‍ക്കിയില്‍ നിന്ന് മാറ്റിയശേഷം റഷ്യ തിരിച്ചടിച്ചേക്കുമെന്നാണ് വിവരം. പുതിയ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ തമ്മില്‍ ചര്‍ച്ച നടത്താനുള്ള സാധ്യത റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ തള്ളിക്കളഞ്ഞു. തുര്‍ക്കി മാപ്പ് പറയാത്ത പക്ഷം ശക്തമായ തിരിച്ചടിയ്ക്കാണ് റഷ്യ ആലോചിക്കുന്നതെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.