കാറിലെ പിന്‍സീറ്റില്‍ വച്ച് സെക്‌സിലേര്‍പ്പെടുന്നതിനിടെ സ്‌ഫോടനം; എം പിയായ യുവതിയും ഭര്‍ത്താവും കൊല്ലപ്പെട്ടു

സൈബീരിയ: കാറിലെ പിന്‍സീറ്റില്‍വച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെ കാര്‍പൊട്ടിത്തെറിച്ച് എംപിയായ യുവതിയും ഭര്‍ത്താവും കൊല്ലപ്പെട്ടു.റഷ്യന്‍ വനിത എംപിയും വ്‌ളാഡിമിര്‍ പുടിന്റെ പാര്‍ട്ടിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി അംഗവുമായ ഒക്‌സാന ബോബ്രോവ്‌സ്‌കായ (30) യും ഭര്‍ത്താവ് ഭര്‍ത്താവ് നികിത ബോബ്രോവ്‌സ്‌കിയുമാണ് സൈബീരിയയിലെ നോവോസിബിരിസ്‌ക്കില്‍ വച്ച് മരിച്ചത്. അര്‍ദ്ധ നഗ്‌നമായ മൃതശരീരങ്ങളാണ് കാറിന്റെ പിന്‍സീറ്റില്‍ നിന്നും പൊലീസ് കണ്ടെടുത്തത്. ടൊയോട്ട ആര്‍ഐവി 4ന്ന കാറിന്റെ പിന്‍സീറ്റിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഒക്‌സാനയുടെ സ്‌ഫോടനം നടത്തിയെന്നാണ് പ്രാഥമിക നിഗമനം. റഷ്യയിലെ ഗ്‌ളാമറസ് വനിത എംപിയെന്നാണ് ഒക്‌സാന അറിയപ്പെടുന്നത്. ഇവര്‍ക്ക് ഒരു ധനികനുമായി ബന്ധമുണ്ടെന്ന് ഭര്‍ത്താവ് സംശയിച്ചിരുന്നു. ഒക്‌സാന തന്നോട് വിശ്വാസ വഞ്ചന കാട്ടുന്നതായി ഇയാള്‍ സംശയിക്കുകയും മരണത്തിന് മുമ്പ് ഇരുവരും വഴക്കിട്ടതായും പറയപ്പെടുന്നു. ഒക്‌സാനയുടെ ഭര്‍ത്താവ് തന്നെയാണ് കാറില്‍ ബോംബ് വച്ചതെന്നാണ് കരുതുന്നത്.

inside_happy_family

ഒക്‌സാന നാവോസിബിരിസ്‌ക്കില്‍ നിന്നുള്ള എംപിയാണ് ഒക്‌സാന. ഇവര്‍ക്ക് നാല് വയസുള്ള മകളുമുണ്ട്. ഭര്‍ത്താവ് നികിത സ്‌പെഷ്യല്‍ മുന്‍ സൈനിക ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ സര്‍വീസിലില്ല. വഴക്ക് ഒക്‌സാനയെ ഭര്‍ത്താവ് സംശയിച്ചിരുന്നു. ഇവരുടെ ഓഫീസിന് തൊട്ടടുത്ത് വച്ചാണ് സ്‌ഫോടനം നടക്കുന്നത്. ഒരു ധനികനുമായി ഒക്‌സാന അടുക്കുന്നതായി നികിതയ്ക്ക് സംശയമുണ്ടായിരുന്നു. ഇതിനെച്ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഗ്രേനേഡോ സ്‌ഫോടക വസ്തുക്കളോ നികിതയുടെ കൈയ്യില്‍ ഉണ്ടായിരുന്നുവെന്നും ഇത് കാട്ടി ഭീഷണിപ്പെടുത്തിയാണ് ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് സംശയിക്കുന്നു. കുടുംബപ്രശ്‌നങ്ങള്‍ കുടുംബത്തിലെ ഏക വരുമാനമാര്‍ഗം ഒക്‌സാന മാത്രമായിരുന്നു. സ്‌ഫോടനം നടന്ന ശബ്ദം മാത്രമേ കേട്ടുള്ളുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.