സൈബര്‍ കുറ്റകൃത്യങ്ങളില്‍ കേരളം റെക്കോര്‍ഡിലേക്ക്; കുറ്റം ചെയ്യുന്നവരില്‍ അധികവും 18നും 30 നും ഇടയില്‍ പ്രായമുള്ളവര്‍; വില്ലന്‍ ഇന്റര്‍നെറ്റ് തന്നെ

തിരുവനന്തപുരം: കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധന. 2014-15 വര്‍ഷം സംസ്ഥാനത്ത് 1558 കേസുകളാണ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2015-2016 നടപ്പ് വര്‍ഷം നവംബര്‍മാസം വരെ മാത്രം 1800 കേസുകളായി വര്‍ധിച്ചു്. ഇന്റര്‍നെറ്റും ഫേസ് ബുക്കും ദുരുപയോഗം ചെയ്തകേസുകള്‍ 800 എണ്ണവും മൊബൈലുമായി ബന്ധപ്പെട്ട കേസുകള്‍ 1100 എണ്ണവും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വ്യാജപ്രൊഫൈല്‍ നിര്‍മ്മാണമടക്കമുള്ള ഈകേസുകളിലെ പ്രതികളെല്ലാം 18നും 30നും ഇടയില്‍ പ്രായമുളല്‍വരാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കേസിലെ ഇരകളും ഇതേ പ്രായത്തിലുള്ളവരാണ്. 18 വയസ്സില്‍ താഴെയുള്ള പ്രതികളുടെ എണ്ണത്തിലും ഈ വര്‍ഷം വര്‍ധനവുണ്ട്. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 180 എണ്ണം ഗുരുതരമായ സൈബര്‍ കുറ്റങ്ങളാണെന്നും സംസ്ഥാന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയ കണക്കില്‍ സൈബര്‍ കേസുകളില്‍ അഞ്ചാം സ്ഥാനത്താണ് കേരളം. മൊത്തം സൈബര്‍ കേസുകളുടെ അഞ്ച് ശതമാനവും കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്. വാട്ടസ് ആപ്പ്്, ഫെയ്‌സ് ബുക്ക് എന്നിവയാണ് കുറ്റകൃത്യങ്ങള്‍ക്കായി പരമാവധി ഉപയോഗിക്കുന്നത്. യുട്യൂബ് വഴിയും കുറവല്ല. മെസേജ് വഴി അസഭ്യം പറയുന്നത് മുതല്‍ അശ്ലീല ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങളാണ് സൈബര്‍ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നത്.

© 2024 Live Kerala News. All Rights Reserved.