ഐ എസിലേക്ക് ദക്ഷിണേന്ത്യന്‍ യുവാക്കള്‍ ആകൃഷ്ടരാവുന്നു; രാജ്യത്തും തീവ്രവാദ ഭീഷണി ശക്തമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്‌റ്റേറ്റ് എന്ന ഭീകരവാദ സംഘടനയിലേക്ക് ദക്ഷിണേന്ത്യയില്‍ നിന്ന് യുവാക്കള്‍ ആകൃഷ്ടരാവുന്നതായും രാജ്യം കടുത്ത ഭീകരവാദ ഭീഷണിയിലേക്ക് നീങ്ങുന്നതായും കേന്ദ്ര ആഭ്യന്തരമന്ത്രി ഹമന്ത്രി കിരണ്‍ റിജ്ജു. ഒറ്റതിരിഞ്ഞുള്ള ആക്രമണങ്ങള്‍ക്കാണ് അവര്‍ പദ്ധതികള്‍ തയ്യാറാക്കുന്നതെന്നും ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയിലെ മുസ്ലിം യുവാക്കള്‍ ഐഎസില്‍ കൂടുതല്‍ ആകൃഷ്ടരാണെങ്കിലും മറ്റ് ഭാഗങ്ങളിലും ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയെ ബാധിക്കുന്നവയെല്ലാം അടിയന്തരപ്രാധാന്യത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ജമ്മു-കശ്മീരില്‍ ഐഎസ് പതാക ഉപയോഗിച്ചത് ഒറ്റപ്പെട്ട സംഭവമാണ്. ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ചില വെബ്‌സൈറ്റുകള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും റിജ്ജു പറഞ്ഞു. ഐഎസ് ലോകത്തിന് തന്നെ ഭീഷണിയായ സാഹചര്യത്തില്‍ ഇവരുടെ സാന്നിധ്യം ഇന്ത്യയിലും വാപിക്കുന്നത്ാ ആശങ്കയോടെയാണ് കാണുന്നത്.

© 2024 Live Kerala News. All Rights Reserved.