ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ രശ്മി കഴിഞ്ഞാല്‍ ഏറ്റവും മാര്‍ക്കറ്റുള്ള മുബീനയും വന്ദനയും പിടിയില്‍; തമിഴ്‌നാട്ടിലെ ആയുര്‍വേദ റിസോര്‍ട്ടില്‍ സുഖചികിത്സയ്ക്കിടെയാണ് അറസ്റ്റ്

ചെന്നൈ:ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ ര്ശമി ആര്‍ നായര്‍ കഴിഞ്ഞാല്‍ ഏറ്റവും മാര്‍ക്കറ്റുള്ളതെന്ന് പൊലീസ് പറയുന്ന മുബീനയും വന്ദനയും തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ പാലപ്പാളയത്തെ ആയുര്‍വേദ റിസോര്‍ട്ടില്‍ സുഖചികിത്സയ്ക്കിടെയാണ് സഹായി സുല്‍ഫിക്കറിനെ ഉള്‍പ്പെടെ പിടികൂടിയത്. ചുംബന സമര നായകരായ രാഹുല്‍ പശുപാലനും രശ്മിയും ഉള്‍പ്പെട്ട ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ അടുത്തദിവസം അറസ്റ്റിലാകുമെന്ന് പൊലീസ് പറഞ്ഞു. നടുമ്പാശ്ശേരിയില്‍വെച്ച് പോലീസിനെ കാറിടിപ്പിച്ച് രക്ഷപ്പെട്ട മുബീന, വന്ദന എന്നിവരാണ് പിടിയിലായത്. രാഹുല്‍ പശുപാലനും ഭാര്യ രശ്മിയുമടക്കം ആറു പേരെ പിടികൂടിയതിനു ശേഷമായിരുന്നു മറ്റൊരു സംഘത്തെ പിടികൂടുന്നതിനായി ക്രൈം ബ്രാഞ്ച് സംഘം നെടുമ്പാശ്ശേരിയില്‍ റോഡരികില്‍ നിലയുറപ്പിച്ചത്. കാലടി ഭാഗത്തേക്കുള്ള റോഡില്‍ ആഡംബര ഹോട്ടലിന്റെ മുന്നില്‍ ഇടപാടുകാരെന്ന വ്യാജേന മഫ്ടിയില്‍ നിന്നിരുന്ന പോലീസ് ഫോണില്‍ ബന്ധപ്പെട്ടതനുസരിച്ച് രണ്ട് യുവതികളുമായി ഓള്‍ട്ടോ കാറില്‍ ഇടനിലക്കാരന്‍ എത്തി. എന്നാല്‍ കാറിനടുത്തേക്ക് വന്ന പോലീസിന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ പെട്ടെന്ന് കാറോടിച്ച് കടന്നുകളയുകയായിരുന്നു. കാര്‍ ഇടിച്ച് ക്രൈം ബ്രാഞ്ച് എസ്‌ഐ കെ.ജെ. ചാക്കോയ്ക്ക് പരിക്കേറ്റിരുന്നു.

raaaa

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ പ്രതികള്‍ മനുഷ്യക്കടത്ത് നടത്തിയതിലും മുബീനയ്ക്ക് പങ്കുള്ളതായി പൊലീസ് പറഞ്ഞു. േരാഹുല്‍ പശുപാലന്റെ മുംബൈ ബന്ധം അന്വേഷിക്കണമെന്നും റിമാന്റ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സംശയിക്കുന്നതായും പൊലീസ് സമര്‍പ്പിച്ച റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രയപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുന്നത് രാഹുലാണെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതേസമയം തന്റെ ശരീരം ഇഷ്ടമുള്ളവര്‍ക്കൊപ്പം പങ്കുവെയ്ക്കാന്‍ അവകാശമുണ്ടെന്നാണ് രശ്മി ആര്‍ നായര്‍ ചോദ്യം ചെയ്യലിനിടെ പൊലീസിനോട് പ്രതികരിച്ചത്. രശ്മി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തേടിയെത്തിയിരുന്നത് മുബീനയായിരുന്നെ്ന്ന് പൊലീസ് പറയുന്നു.

© 2024 Live Kerala News. All Rights Reserved.